ഗുജറാത്ത്‌; ബിജെപി സ്ഥാനാര്‍ത്ഥകളുടെ ചുരുക്കപ്പട്ടിക ഇന്നറിയാം

Posted on: November 12, 2017 12:10 pm | Last updated: November 12, 2017 at 12:10 pm
SHARE

ഗാന്ധിനഗര്‍ : നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഗുജറാത്തില്‍ ബിജെപിയുടെ സ്ഥാനാര്‍ഥി ചുരുക്കപ്പട്ടിക ഇന്നു തയാറാകും. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ഗാന്ധിനഗറില്‍ തുടരുന്ന യോഗത്തില്‍ ഇതുസംബന്ധിച്ചു തീരുമാനമാകും. ഓരോ മണ്ഡലത്തിലും പരിഗണിക്കാവുന്ന മൂന്നുപേരുടെ വീതം പേരുകളാണു തിരഞ്ഞെടുക്കുക. അതിനുശേഷം 15നു നടക്കുന്ന കേന്ദ്രപാര്‍ലമെന്ററി യോഗത്തില്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കും.

 

എന്നാല്‍, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി നയിക്കുന്ന നവസര്‍ജന്‍ യാത്ര ഗുജറാത്തില്‍ തുടരുകയാണ്. ഉത്തര ഗുജറാത്തിലാണ് ഇന്നത്തെ പര്യടനം. ചെറുയോഗങ്ങളിലും, പാര്‍ട്ടിസദസ്സുകളിലും സംബന്ധിക്കും. ശനിയാഴ്ച ബനസ്‌കന്ദ ജില്ലയിലെ അംബാജി ക്ഷേത്രത്തിലും രാഹുല്‍ സന്ദര്‍ശനം നടത്തി. പര്യടനത്തിനിടെ പട്ടേല്‍ സമരനേതാവ് ഹര്‍ദിക് പട്ടേലുമായും കൂടിക്കാഴ്ച നടത്തിയേക്കും.

മോദിയുടെ രണ്ടാംഘട്ടയാത്രയും ഗുജറാത്തില്‍ നടക്കാനിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here