Connect with us

International

ആസിയാന്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മനിലയിലെത്തി

Published

|

Last Updated

മനില: തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ സംഘനടനയായ ആസിയാന്‍ സമ്മേളനത്തിലും പൂര്‍വേഷ്യ സമ്മേളനത്തിലും പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മനിലയിലെത്തി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉള്‍പ്പെടെ മറ്റു ലോക നേതാക്കളും ഇന്നു ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയില്‍ എത്തിയിട്ടുണ്ട്. ആസിയാന്‍ സമ്മേളനം നാളെ ആരംഭിക്കും. രണ്ടു സമ്മേളനങ്ങളിലും പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നു ദിവസം ഫിലിപ്പീന്‍സിലുണ്ടാകും.

ആസിയാന്‍ സമ്മേളനത്തിനിടെ ട്രംപ്-മോദി കൂടിക്കാഴ്ചയ്ക്കു മനില വേദിയാകുമെന്നും സൂചനകളുണ്ട്.

---- facebook comment plugin here -----

Latest