Connect with us

International

ലോക വിങ് ചുന്‍ കോമ്പിറ്റീഷന് ഷബീര്‍ ബാബു

Published

|

Last Updated

പട്ടാമ്പി: ചൈനീസ് ആയോധന കലയായ കുങ്ഫുവിലെ വിങ് ചുന്‍ ശൈലിയുടെ അഞ്ചാമത് വേള്‍ഡ് വിങ് ചുന്‍ കോമ്പി റ്റീഷന്‍ 17,18,19, തിയ്യതികളിലായി വേള്‍ഡ് വിങ് ചുന്‍ യൂണിയന്റെ സംഘാടനത്തില്‍ ചൈനയിലെ ഫോഷാ നില്‍വെച്ച് നടക്കും.

ഇതില്‍ മത്സരിക്കാന്‍ ഞാങ്ങാട്ടിരി സ്വദേശി ഷബീര്‍ ബാബുവും തയ്യാറെടുക്കുകയാണ്. വേള്‍ഡ് വിങ് ചുന്‍ കോമ്പി റ്റീഷനില്‍ പങ്കെടുക്കുന്നതിനായി യീപ് മാന്‍ വിങ് ചുന്‍ ഇന്ത്യ അസോസിയേഷന്റെ കീഴില്‍ ക ര്‍ ണ്ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര, കേരള എന്നിവിടങ്ങളില്‍ നിന്നായി സെലക്ഷന്‍ ലഭിച്ച 9 അംഗ ഇന്ത്യന്‍ വിങ് ചുന്‍ ടീം നവമ്പര്‍ 15 ന് ചൈനയിലേക്ക് തിരിക്കും.

ബാംഗ്ലൂര്‍ സ്വദേശി തങ്കമണി രഘുനാഥനാണ് ടീം കോച്ച് .ഈ ടീമില്‍ കേരളത്തെ പ്രതിനിധീകരിച്ച് ഷബീര്‍ ബാബു മാത്രമാണുള്ളത്.വിങ് ചുന്‍തവ് ലു വിഭാഗത്തിലാണ് ഷബീര്‍ ബാബു മത്സരിക്കുന്നത്.
ആദ്യമായാണ് വേള്‍ഡ് വിങ് ചുന്‍ കോമ്പറ്റീഷനില്‍ ഒരു മലയാളി മത്സരിക്കുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്. 2014ല്‍ ചൈനയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഷാവോലിന്‍ വുഷു കോമ്പറ്റീഷന്‍ , 2015ല്‍ തായ്‌ലന്റില്‍ നടന്ന വേള്‍ഡ്മാര്‍ഷല്‍ ആര്‍ട്‌സ് ഗെയിംസ്, 2016ല്‍ ചൈനയില്‍ നടന്ന വേള്‍ഡ് ഹങ്ക് ക്യൂന്‍ കോമ്പറ്റീഷന്‍ തുടങ്ങിയ ഇന്റര്‍നാഷണല്‍ മത്സരങ്ങളില്‍ ഇന്ത്യന്‍ കുങ് ഫുടീമിനെ പ്രതിനിധീകരിച്ചിട്ടുള്ള ഷബീര്‍ ബാബു 2 ഗോള്‍ഡ് മെഡലും, 2 ബ്രൗണ്‍സ് മെഡലും നിലവില്‍ ഇന്റര്‍നാഷണല്‍ തലത്തില്‍ നേടിയിട്ടുണ്ട്. പട്ടാമ്പിയില്‍ വര്‍ഷങ്ങളായി യിങ് ഷാവോലിന്‍ കുങ്ഫു എന്ന അക്കാദമി നടത്തി വരുന്ന ഷബീര്‍ ബാബു നിരവധി കുട്ടികള്‍ക്ക് കുങ്ഫു പരിശീലനം നല്‍കി വരുന്നു.

പരിചയസമ്പന്നരായ മത്സരാര്‍ഥികളുടെ കൂടെ ഉള്ള മത്സരം കടുത്തതായിരിക്കുമെങ്കിലും മത്സരത്തില്‍ നേട്ടമുണ്ടാക്കാനാവും എന്ന പ്രതീക്ഷയും ഷബീര്‍ ബാബുവിനുണ്ട്.