Connect with us

International

യുദ്ധകൊതിയോടെയാണ് ട്രംപ് ഏഷ്യയിലെത്തിയത്: ഉത്തരകൊറിയ

Published

|

Last Updated

സോള്‍ : ട്രംപിന്റെ ഏഷ്യന്‍ സന്ദര്‍ശനം യുദ്ധകൊതികൊണ്ടാണെന്ന് ഉത്തരക്കൊറിയ. യുദ്ധം ഇരന്നുവാങ്ങുന്നയാളാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുദ്ധം ക്ഷണിച്ചുവരുത്താന്‍ ട്രംപ് ആര്‍ത്തികാണിക്കുന്ന കാഴ്ചയാണ് ഏഷ്യന്‍ സന്ദര്‍ശനത്തില്‍ കണ്ടതെന്നും ഉത്തര കൊറിയ വിമര്‍ശിച്ചു.

 

ഏഷ്യന്‍ സന്ദര്‍ശനത്തിന്റെ അവസരത്തില്‍, ലോക സമാധാനത്തെയും കെട്ടുറപ്പിനെയും വെല്ലുവിളിക്കുന്ന ട്രംപിന്റെയുള്ളിലെ ആക്രമണകാരി പുറത്തുചാടിയതായി ഉത്തര കൊറിയന്‍ വിദേശകാര്യ വക്താവ് അഭിപ്രായപ്പെട്ടു. കൊറിയന്‍ മുനമ്പില്‍ ആണവയുദ്ധം ക്ഷണിച്ചുവരുത്താന്‍ ട്രംപ് പരമാവധി ശ്രമിച്ചതായും വിദേശകാര്യ പ്രതിനിധി വിമര്‍ശിച്ചു. വിദേശകാര്യ പ്രതിനിധിയുടെ വിമര്‍ശനങ്ങള്‍ ഉള്‍പ്പെടുന്ന പ്രസ്താവന ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സിയാണ് പുറത്തുവിട്ടത്.

 

 

Latest