Connect with us

Kerala

തോമസ്ചാണ്ടി; എന്തുവേണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കും : കാനം രാജേന്ദ്രന്‍

Published

|

Last Updated

കോട്ടയം: ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരായ അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശത്തില്‍ സര്‍ക്കാര്‍ യുക്തമായ തീരുമാനം കൈക്കൊള്ളുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.ഇനി തീരുമാനമെടുക്കേണ്ടത് തോമസ് ചാണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ റെഡ് വളന്റിയേഴ്‌സ് ക്യാമ്പ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.

നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനമുണ്ടാകും. നാളെ ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യും. അക്കാര്യങ്ങള്‍ പുറത്തുപറയാനാകില്ല. ലേക് പാലസ് റിസോര്‍ട്ടുമായി ബന്ധപ്പെട്ട ഭൂമിനികത്തല്‍ വിഷയത്തില്‍ നിയമോപദേ കലക്ടറുടെ റിപ്പോര്‍ട്ടിന്മേലാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയത്.