Connect with us

Kerala

സോളാര്‍ വിഷയത്തില്‍ നീതി ലഭിച്ചില്ലെന്ന് കെ സി വേണുഗോപാല്‍

Published

|

Last Updated

ആലപ്പുഴ: സോളാര്‍ വിഷയത്തില്‍ തനിക്ക് നീതി കിട്ടിയില്ലെന്ന് കെ സി വേണുഗോപാല്‍ എംപി. ആരോപണങ്ങളുടെ യാഥാര്‍ഥ്യം അറിയാതെ തന്നെ ക്രൂശിക്കുന്ന രീതിയാണ് കമ്മീഷന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും അദ്ദേഹം ആലപ്പുഴയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

താനുള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ ദൃശ്യ, ശ്രാവ്യ, ഡിജിറ്റല്‍ തെളിവുകള്‍ സരിത കമ്മീഷന് കൈമാറിയെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ തനിക്കെതിരെ സരിതയുടെ കത്തും ടെലിഫോണ്‍ രേഖകളും മാത്രമേ തെളിവായുള്ളൂ എന്ന് റിപ്പോര്‍ട്ട് വായിച്ചാല്‍ മനസിസ്സിലാകും. സരിതയുടെ ഒരു കത്ത് അല്ല ഉള്ളത്. അവര്‍ നേരിട്ട് കോടതിയില്‍ കൊടുത്ത കത്തും പോലീസിന് കൊടുത്ത മൊഴികളുമുണ്ട്. ഇതൊന്നും കമ്മീഷന്‍ പരിഗണിച്ചിട്ടില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.