സരിതയുടെ കത്തില്‍ കൃത്രിമം നടന്നു; പിന്നില്‍ ഗണേശ്കുമാര്‍: ഫെനി

Posted on: November 11, 2017 2:42 pm | Last updated: November 11, 2017 at 2:42 pm
SHARE

കൊല്ലം: സോളര്‍ കേസില്‍ സരിതാ നായരുടെ കത്തില്‍ കൃത്രിമം നടന്നുവെന്ന് സരിതയുടെ മുന്‍ അഭിഭാഷകനായ ഫെനി ബാലകൃഷ്ണന്‍. സരിതയുടെ 21 പേജുള്ള കത്ത് 25 പേജ് ആക്കി മാറ്റുകയായിരുന്നുവെന്നും കെ ബി ഗണേഷ് കുമാറാണ് ഇതിന് പിന്നിലെന്നും ഫെനി ബാലകൃഷ്ണന്‍ ആരോപിച്ചു.

ആദ്യത്തെ കത്തില്‍ ലൈംഗിക ആരോപണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. കോണ്‍ഗ്രസ് നേതാക്കളുടെ പേരുകള്‍ പിന്നീട് ഉള്‍പ്പെടുത്തുകയായിരുന്നു. പേജുകള്‍ കൂട്ടിച്ചേര്‍ത്തത് ഗണേഷിന്റെ ബന്ധു ശരണ്യ മനോജാണ്. പത്തനംതിട്ട ജയിലില്‍ നിന്ന് താന്‍ കൊണ്ടുവന്ന കത്ത് തന്റെ കൈയില്‍ നിന്ന് വാങ്ങിയത് ഗണേശ് കുമാറിന്റെ പി എ പ്രദീപാണ്. തന്റെ വാഹനത്തില്‍ വെച്ചാണ് ഇവര്‍ ഏഴുതിച്ചേര്‍ത്ത പേജുകള്‍കൂടി കത്തിലേക്ക് കൂട്ടിച്ചേര്‍ത്തതെന്നും ഫെനി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.