Connect with us

Gulf

സഊദിയില്‍ രണ്ട് ഭീകരര്‍ അറസ്റ്റില്‍

Published

|

Last Updated

ജിദ്ദ: സഊദി അറേബ്യയില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി ഖത്തീഫില്‍ നിന്നാണ് ഇവരെ പിടികൂടിയത്. മുഹമ്മദ് സഈദ് സല്‍മാന്‍ അല്‍ അബ്ദുല്ല, മുസ്തഫ അലി സലേഹ് അല്‍ സുബൈദി എന്നിവരാണ് അറസ്റ്റിലായത്. സുരക്ഷാ ഓഫീസുകള്‍ക്ക് നേരെയും പൗരന്മാര്‍ക്ക് നേരെയും ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടാണ് ഭീകരര്‍ന്‍ സഊദിയില്‍ എത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോദനയിലാണ് ഭീകരരെ കണ്ടെത്താനായത്. സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിന് ഒടുവിലായിരുന്നു അറസ്റ്റ്. ഏറ്റുമുട്ടലിനിടെ വെടിയേറ്റ് പരുക്കേറ്റ നിലയില്‍ ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

Latest