പൈലറ്റിന് ദേഹാസ്വാസ്ഥ്യം; തിരുവനന്തപുരം – ദോഹ വിമാനം ഗോവയില്‍ ഇറക്കി

Posted on: November 11, 2017 1:55 pm | Last updated: November 11, 2017 at 1:55 pm
SHARE
ഫയൽ

തിരുവനന്തപുരം: പൈലറ്റിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഖത്തര്‍ എയര്‍വേസ് വിമാനം അടിയന്തരമായി നിലത്തിറക്കി. തിരുവനന്തപുരത്ത് നിന്ന് ദോഹയിലേക്ക് പുറപ്പെട്ട ക്യൂ ആര്‍ 507 വിമാനം ഗോവയിലിറക്കുകയായിരുന്നു.

തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ നാല് മണിക്കാണ് വിമാനം പുറപ്പെട്ടത്. കുറച്ച് സമയങ്ങള്‍ക്കകം തനിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നതായി പൈലറ്റ് ജീവനക്കാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ഗോവയില്‍ ഇറക്കാന്‍ നിര്‍ദേശം ലഭിച്ചത്.