Connect with us

Kerala

തോമസ് ചാണ്ടിക്കെതിരായ നിയമോപദേശം: സര്‍ക്കാര്‍ യുക്തമായ നടപടിയെടുക്കണമെന്ന് കാനം

Published

|

Last Updated

കോട്ടയം: തോമസ് ചാണ്ടിക്കെതിരായ നിയമോപദേശത്തില്‍ സര്‍ക്കാര്‍ യുക്തമായ നടപടിയെടുക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കൈയേറ്റക്കാരെയും നിയമവിരുദ്ധ നടപടി സ്വീകരിക്കുന്നവരെയും സംരക്ഷിക്കില്ലെന്നാണ് എല്‍ഡിഎഫ് നിലപാട്. സിപിഐ നിലപാട് നാളെ ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ പറയും. എല്ലാ കാര്യങ്ങളും മാധ്യമങ്ങളിലൂടെ വിളിച്ചു പറയാനാകില്ലെന്നും കാനം വ്യക്തമാക്കി.

തോമസ് ചാണ്ടിയുടെ കൈയേറ്റം സംബന്ധിച്ചുള്ള കലക്ടറുടെ റിപ്പോര്‍ട്ടിന് നിയമപരമായ സാധുതയുണ്ടെന്നാണ് എ ജി സര്‍ക്കാറിന് നല്‍കിയ നിയമോപദേശം. കോടതിവിധിവരെ കാത്തിരിക്കണമോ എന്ന് തീരുമാനിക്കേണ്ടതും തുടര്‍നടപടികള്‍ തീരുമാനിക്കേണ്ടതും സര്‍ക്കാറാണെന്ന് എ ജി വ്യക്തമാക്കിയിരുന്നു.

---- facebook comment plugin here -----

Latest