തോമസ് ചാണ്ടിക്ക് വന്‍ തിരിച്ചടി; കൈയേറ്റം സ്ഥിരീകരിച്ച് എ ജിയുടെ നിയമോപദേശം

Posted on: November 11, 2017 12:00 pm | Last updated: November 11, 2017 at 4:21 pm
SHARE

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ കൈയേറ്റം സ്ഥിരീകരിച്ച് അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ട്. കലക്ടറുടെ റിപ്പോര്‍ട്ടിന് നിയമപരമായ സാധുതയുണ്ടെന്നാണ് എജിയുടെ നിയമോപദേശം.

കൈയേറ്റം സംബന്ധിച്ച കണ്ടെത്തലുകള്‍ തള്ളാനാകില്ല. കോടതിവിധിവരെ കാത്തിരിക്കണമോ എന്ന് തീരുമാനിക്കേണ്ടതും തുടര്‍നടപടികള്‍ തീരുമാനിക്കേണ്ടതും സര്‍ക്കാറാണെന്ന് എ ജി വ്യക്തമാക്കുന്നു. എ ജിയുടെ നിയമോപദേശം കൂടി എതിരായതോടെ തോമസ് ചാണ്ടി ഉടന്‍ തന്നെ രാജിവെച്ചേക്കുമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here