Connect with us

Kerala

എബിവിപി യാത്രക്കെത്തുന്നവരെ സ്വാഗതം ചെയ്ത് റെയില്‍വേ അനൗണ്‍സ്‌മെന്റ്

Published

|

Last Updated

തിരുവനന്തപുരം: എബിവിപിയുടെ “ചലോ കേരള” യാത്രക്കെത്തുന്നവരെ സ്വാഗതം ചെയ്തും നിര്‍ദേശങ്ങള്‍ നല്‍കിയും റെയില്‍വേയുടെ അനൗണ്‍സ്‌മെന്റ്. വെള്ളിയാഴ്ച തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലാണ് ട്രെയിന്‍ അറിയിപ്പുകള്‍ നല്‍കാന്‍ മാത്രം ഉപയോഗിക്കുന്ന ഔദ്യോഗിക അനൗണ്‍സ്‌മെന്റ് സംവിധാനം റെയില്‍വേ ദുരുപയോഗം ചെയ്തത്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള എബിവിപി പ്രവര്‍ത്തകരെ സ്വാഗതം ചെയ്ത് വിവിധ ഭാഷകളിലായിരുന്നു അനൗണ്‍സ്‌മെന്റ്. ഓരോ ട്രെയിനും സ്റ്റേഷനിലെത്തുന്നതിനനുസരിച്ച് ഈ അറിയിപ്പ് ആവര്‍ത്തിച്ച് നല്‍കുന്നുണ്ട്. ഹിന്ദി, ഇംഗ്ലീഷ്, മലയാളം ഭാഷകളിലാണ് അനൗണ്‍സ്‌മെന്റ്.

റെയില്‍വേയുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പുകളല്ലാതെ രാഷ്ട്രീയ പാര്‍ട്ടികളുടേതോ, വിദ്യാര്‍ഥി സംഘടനകളുടേതോ പരിപാടികളുമായി ബന്ധപ്പെട്ട് അനൗണ്‍സ്‌മെന്റ് നല്‍കുന്ന കീഴ്‌വഴക്കം റെയില്‍വേയില്‍ ഇല്ല. റെയില്‍വേയിലെ ഉന്നതരുടെ ഇടപെടലുകളാണ് ഇത്തരത്തില്‍ അനൗണ്‍സ്‌മെന്റ് നല്‍കുന്നതിന് പിന്നിലെന്ന് ആരോപണമുയര്‍ന്നുകഴിഞ്ഞു.

Latest