Connect with us

Kerala

പോലീസിലെ മൂന്നാംമുറയും അഴിമതിയും വെച്ചുപൊറുപ്പിക്കില്ല: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: പോലീസിലെ മൂന്നാംമുറയും അഴിമതിയും ഒരുതരത്തിലും വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നാംമുറ പൂര്‍ണമായി അവസാനിപ്പിക്കണം. അത്തരം ക്രൂരക്രൃത്യം ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം.

രാജ്യത്തെ ഏറ്റവും മികച്ച സേനകളിലൊന്നാണ് കേരള പോലീസ്. എന്നാല്‍, ചിലര്‍ അഴിമതിക്ക് നടത്തുന്നുണ്ട്. ഇത്തരത്തില്‍ വേലി തന്നെ വിളവ് തിന്നുന്ന സ്ഥിതിയുണ്ടാക്കരുത്. സേനയില്‍ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് പുതിയ സിപിഒ മാരുടെ പാസിംഗ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.