ഗുജറാത്ത് ‘കൈ’വിടാതെ രാഹുല്‍; മൂന്ന് ദിവസത്തെ പര്യടനത്തിന് ഇന്ന് തുടക്കം

Posted on: November 11, 2017 9:22 am | Last updated: November 11, 2017 at 12:01 pm
SHARE

ഗാന്ധിനഗര്‍: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മൂന്ന് ദിവസത്തെ ഗുജറാത്ത് പര്യടനത്തിന് ഇന്ന് തുടക്കമാകും. ആഗസ്റ്റിന് ശേഷം ഇത് ഏഴാം തവണയാണ് രാഹുല്‍ ഗാന്ധി ഗുജറാത്ത് സന്ദര്‍ശിക്കുന്നത്.

കോണ്‍ഗ്രസിന്റെ നവസര്‍ജന്‍ യാത്രയുടെ നാലാം ഘട്ടയാത്രയിലാണ് രാഹുല്‍ പങ്കെടുക്കുക. പട്ടേല്‍, ഒബിസി വിഭാഗങ്ങള്‍ ഏറെയുള്ള ഗാന്ധിനഗര്‍, സാബര്‍കാന്ത, ബനസ്‌കന്ദ എന്നീ ജില്ലകളിലൂടെയാണ് ഇന്നത്തെ പര്യടനം. ബനസ്‌കന്ദയില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്ന ഒബിസി നേതാവ് അല്‍പേഷ് ഠാക്കൂര്‍ റാലികളില്‍ രാഹുലിനൊപ്പം പങ്കെടുക്കും. മൂന്ന് ദിവസങ്ങളിലായി ആറ് പൊതു സമ്മേളനങ്ങളില്‍ രാഹുല്‍ പങ്കെടുക്കും. പട്ടിദാര്‍ സമുദായവും കോണ്‍ഗ്രസും തമ്മിലുള്ള ചര്‍ച്ച പര്യടനത്തിനിടെ ഉണ്ടാകും.

കര്‍ഷകര്‍, ആദിവാസികള്‍, സ്ത്രീകള്‍, യുവാക്കള്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് രാഹുലിന്റെ പര്യടനമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചന നല്‍കുന്നു. അടുത്തിടെ നടത്തിയ പര്യടനങ്ങളില്‍ ഗുജറാത്ത് സര്‍ക്കാറിനെയും കേന്ദ്ര സര്‍ക്കാറിനെയും രാഹുല്‍ കടന്നാക്രമിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here