ഹജ്ജ് അപേക്ഷ ഈമാസം 15 മുതല്‍ ; ഡിസംബര്‍ ഏഴ് വരെ സ്വികരിക്കും

Posted on: November 11, 2017 9:09 am | Last updated: November 10, 2017 at 11:20 pm
SHARE

കൊണ്ടോട്ടി: ഹജ്ജ് സംബന്ധമായ പുതിയ ശിപാര്‍ശകള്‍ നടപ്പാക്കുന്നതിനെ പറ്റി അവ്യക്തതകള്‍ നിലനില്‍ക്കവെ ഹജ്ജ് കമ്മിറ്റി2018 ലെ ഹജ്ജ് യാത്രക്കുള്ള അപേക്ഷ ക്ഷണിച്ചു. ഈ മാസം 15 മുതല്‍ അപേക്ഷ സ്വീകരിച്ചു തുടങ്ങും. ഡിസംബര്‍ ഏഴ്‌വരെ അപേക്ഷ സമര്‍പ്പിക്കാം. ഹജ്ജ് ഹൗസ്, വഖ്ഫ് ബോര്‍ഡ് ഓഫീസുകള്‍, ജില്ലാ കലക്ടറേറ്റ്്, ഹജ്ജ് ട്രെയിനര്‍മാര്‍എന്നിവിടങ്ങളില്‍ നിന്ന് അപേക്ഷാ ഫോം ലഭിക്കും. അക്ഷയ കേന്ദ്രങ്ങള്‍ വഴി ഓണ്‍ ലൈനായും അപേക്ഷ സമര്‍പ്പിക്കാം.

2018 ജനുവരി ആദ്യവാരമായിരിക്കും നറുക്കെടുപ്പ് . തിരഞ്ഞെടുക്കപ്പെടുന്ന ഹാജിമാര്‍ ആദ്യഗഡുവായ 81,000 രൂപ ജനുവരി രണ്ടാം വാരത്തിനുള്ളില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയില്‍ അടക്കണം. പാസ്‌പോര്‍ട്ട്, പേ ഇന്‍ സ്ലിപ് ,മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ യാത്രാരേഖകള്‍ ജനുവരി 31 നകം ഹജ്ജ് കമ്മിറ്റി ഓഫീസില്‍ ലിഭിച്ചിരിക്കണം.വിവിധ കാരണങ്ങളാല്‍ യാത്ര മാറ്റിവെച്ചവര്‍ക്ക് പകരമുള്ള വെയിറ്റിംഗ് ലിസ്റ്റ് മാര്‍ച്ച് 15നു പ്രസിദ്ധപ്പെടുത്തും. ഇന്ത്യയില്‍ നിന്ന് ജൂലൈ 11 മുതല്‍ ആഗസറ്റ്് 13 വരെയായിരിക്കും ഹജ്ജ് യാത്ര ..

LEAVE A REPLY

Please enter your comment!
Please enter your name here