Connect with us

International

എന്റെ മതം മാപ്പ് നല്‍കാനാണ് പഠിപ്പിക്കുന്നത്; താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ

Published

|

Last Updated

അബ്ദുല്‍ മുനീം പ്രതിയായ അലക്‌സാണ്ടറെ ആശ്ലേഷിക്കുന്നു

വാഷിംഗ്ടണ്‍: മകന്റെ ഘാതകനെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ പിതാവ് എന്താണ് ചെയ്യുക? പ്രതിയെ കാണുന്ന മാത്രയില്‍ അവനെ കൈയേറ്റം ചെയ്യാന്‍ പാഞ്ഞടുക്കുന്ന കാഴ്ചയാണ് പതിവ്. അമേരിക്കയിലെ കെന്റെക്കി സംസ്ഥാനത്തെ ലെക്‌സിംഗ്ടണ്‍ കോടതിയില്‍ നേരെ തിരിച്ചാണ് സംഭവിച്ചത്. മകന്റെ ഘാതകനെ പിതാവ് അബ്ദുല്‍ മുനിം മാറോടണച്ചു. താന്‍ മാപ്പു നല്‍കുന്നുവെന്ന് പറയുകയും ചെയ്തു. വികാരഭരിതമായ ആ രംഗം കണ്ടു നിന്നവരുടെ കണ്ണുകള്‍ ഈറനണിയിച്ചു. വിധി പ്രസ്താവിച്ചപ്പോഴാണ് അബ്ദുല്‍ മുനിം സോംബാത് ജിത്മൗദ് പ്രതിയായ ട്രേ അലക്‌സാണ്ടര്‍ റെല്‍ഫോഡിനെ കെട്ടിപ്പിടിച്ചത്. തുടര്‍ന്ന് റെല്‍ഫോഡ് വികാരാധീനനായി കരഞ്ഞുപോയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

2015ല്‍ ലെക്‌സിങ്ടണിലെ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തില്‍വെച്ചാണ് പിസാ വിതരണ വാഹനത്തിന്റെ ഡ്രൈവറായ സ്വലാഹുദ്ദീന്‍ ജിത്മൗദിനെ റെല്‍ഫോഡ് കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായിരുന്നുവെങ്കിലും റെല്‍ഫോഡിനെ മാത്രമാണ് കോടതി ശിക്ഷിച്ചത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകമെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍ റെല്‍ഫോഡ് കുറ്റം നിഷേധിച്ചിരുന്നു. സലാഹുദ്ദീന്റേയും രണ്ട് വര്‍ഷം മുമ്പ് മരിച്ച അവന്റെ മാതാവിന്റേയും പേരില്‍ താന്‍ മാപ്പ് നല്‍കുകയാണെന്ന് പിതാവ് റെല്‍ഫോഡിനോട് പറഞ്ഞു. ഇസ്‌ലാമിന്റെ പേരിലാണ് താന്‍ മാപ്പ് നല്‍കുന്നതെന്നും ആ പിതാവ് പറഞ്ഞു. ദൈവത്തിലേക്കുള്ള വാതിലുകള്‍ തുറന്നുകിടക്കട്ടെയെന്നും ദൈവം മാപ്പ് നല്‍കട്ടെയെന്നും പറഞ്ഞ പിതാവ് റെല്‍ഫോഡിന് നല്ല ജീവിതം ആശംസിക്കുകയും ചെയ്തു. തനിക്ക് ഒന്നും പറയാന്‍ കഴിയുന്നില്ലെന്നും സംഭവത്തില്‍ ദുഃഖിക്കുന്നതായും തനിക്കൊന്നും തിരിച്ചുതരാനാകില്ലെന്നും

 

 

Latest