Connect with us

Techno

വിമര്‍ശനം; ട്വിറ്റര്‍ ബ്ലൂ ടിക് വെരിഫിക്കേഷന്‍ നിര്‍ത്തി

Published

|

Last Updated

സാന്‍ഫ്രാന്‍സിസ്‌കോ: വിമര്‍ശനത്തെ തുടര്‍ന്ന് പ്രശസ്ത വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ആധികാരികത ഉറപ്പാക്കാന്‍ ട്വിറ്റര്‍ നല്‍കിയിരുന്ന ബ്ലൂ ടിക് വെരിഫിക്കേഷന്‍ നിര്‍ത്തി. വിര്‍ജീനിയയില്‍ വെളുത്ത വര്‍ഗക്കാര്‍ക്ക് അനുകൂലമായി നടന്ന “വൈറ്റ് നാഷണലിസ്റ്റ് യുണൈറ്റ് ദി റൈറ്റ് റാലി”യുടെ സംഘാടകന്‍ ജേസന്‍ ക്ലസ്റ്ററുടെ ട്വിറ്റര്‍ അക്കൗണ്ടിന് വെരിഫിക്കേഷന്‍ നല്‍കിയത് വിവാദമായ സാഹചര്യത്തിലാണ് നടപടി. വര്‍ഗീയ സ്വഭാവമുള്ള ഈ റാലി ഒരാളുടെ മരണത്തിനിടയാക്കിയിരുന്നു. ഇതേ തുടര്‍ന്ന് സംഘാടകന് ആധികാരികത നല്‍കിയ ട്വീറ്ററിന് എതിരെ വന്‍ പരാതി ഉയര്‍ന്നിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് സംഭവം നടന്നത്.

അക്കൗണ്ടുകള്‍ക്ക് ആധികാരികത നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് ബ്ലൂ ടിക് വെരിഫിക്കേഷന്‍ ട്വിറ്റര്‍ ആരംഭിച്ചത്. ഫേസ്ബുക്കിലും ഇതേ രൂപത്തില്‍ വെരിഫിക്കേഷന്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഈ വെരിഫിക്കേഷന്‍ അംഗീകാരമായി കണക്കാക്കി തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത തിരിച്ചറിഞ്ഞാണ് ഇത് നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതെന്ന് ട്വിറ്റര്‍ അധികൃതര്‍ പറഞ്ഞു.

Latest