Connect with us

Gulf

ഇന്ത്യന്‍ 'അതിര്‍ത്തിയിലെ' ചൈനീസ് കുഞ്ഞന്മാര്‍ സന്ദര്‍ശകരുടെ ഹൃദയം കവരുന്നു

Published

|

Last Updated

ചൈനീസ് കര വിരുതില്‍ ഒരുങ്ങുന്ന കുഞ്ഞന്‍ രൂപങ്ങള്‍ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ഏവരുടെയും ഹൃദയം കവരുന്നു. പ്രത്യേക തരം മരം കൊണ്ടുണ്ടാക്കുന്ന പസില്‍സ് ഷീറ്റുകള്‍ കൊണ്ട് നിര്‍മിക്കുന്ന കുഞ്ഞന്‍ രൂപങ്ങളാണ് ഏവരുടെയും മനം കവര്‍ന്നെടുക്കുന്നത്. പുസ്തക മേളയിലെ ഹാള്‍ നമ്പര്‍ ഏഴിലാണ് ഇന്ത്യന്‍ പാവലിയനുകളുടെ “അതിര്‍ത്തിയില്‍” ഈ ചൈനീസ് കുഞ്ഞന്മാര്‍ ഇടം പിടിച്ചിരിക്കുന്നത്. അഞ്ച് ദിര്‍ഹം മുതല്‍ 180 ദിര്‍ഹം വരെ വില വരുന്ന വിമാനങ്ങള്‍, കുഞ്ഞന്‍ കെട്ടിടങ്ങള്‍, കൊച്ചു ശലഭങ്ങള്‍ തുടങ്ങി പ്രകൃതിയിലെ ജീവ ജാലങ്ങളും വസ്തുക്കളും ഇവിടെ ലഭ്യം. ഒരിക്കല്‍ തീര്‍ത്ത മികച്ച രൂപങ്ങള്‍ വീണ്ടും അഴിച്ചു മാറ്റി വ്യത്യസ്ത ഭാഗങ്ങളാക്കി സൂക്ഷിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത.

ടൈറ്റാനിക് കപ്പലിന്റെ മാതൃക ഒരുക്കിയിട്ടുള്ളത് 180 ദിര്‍ഹമാണ് വില. ചരിത്രത്തില്‍ ഇടം നേടിയ മനോഹര കപ്പലിന്റെ രൂപ കല്പനക്ക് വിലയേറുമെന്ന് പ്രദര്‍ശകരില്‍ ഒരാളായ ലൂയി ഷെ പറയുന്നു. ഒരു തരം മിനുസമുള്ള തോമ്മോ മരത്തില്‍ നിന്നാണ് കുഞ്ഞന്‍ രൂപങ്ങള്‍ ഒരുക്കുന്നതിന് ചെറിയ ഷീറ്റുകള്‍ നിര്‍മിച്ചെടുക്കുന്നത്. മിനുസമേറിയതിനാല്‍ മനസ്സില്‍ നിറയുന്ന ആശയങ്ങള്‍ക്കനുസരിച്ചു ഒരുക്കുന്ന ഏതു രൂപവും ഈ ഷീറ്റുകള്‍ കൊണ്ട് നിര്‍മിച്ചെടുക്കാനാവും എന്നതാണ് സവിശേഷത. ആയാസ രഹിതമായി വഴക്കമുള്ളതിനാല്‍ രൂപങ്ങള്‍ പെട്ടന്ന് പൊട്ടുകയുമില്ലെന്ന് ലൂയി പറയുന്നു.

 

Latest