ശ്രീലങ്കയ്‌ക്കെതിരായ ആദ്യ രണ്ട് ടെസ്റ്റ് മത്സരത്തില്‍ ഹര്‍ദിക് പാണ്ഡ്യ കളിക്കില്ല

Posted on: November 10, 2017 8:43 pm | Last updated: November 10, 2017 at 8:43 pm

മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ ഹര്‍ദിക് പാണ്ഡ്യ കളിക്കില്ല. കളിഭാരം പരിഗണിച്ചാണ് പാണ്ഡ്യയ്ക്ക് വിശ്രമം അനുവദിച്ചതെന്ന് ബി.സി.സി.ഐ. അറിയിച്ചു. ആദ്യ രണ്ട് മത്സരങ്ങള്‍ക്കുമുള്ള ടീമില്‍ നേരത്തെ പാണ്ഡ്യയെ ഉള്‍പ്പെടുത്തിയിരുന്നു.

പാണ്ഡ്യയുടെ പകരക്കാരെയൊന്നും ബി.സി.സി.ഐ. പ്രഖ്യാപിച്ചിട്ടില്ല. പരിക്ക്മൂലമാണോ പാണ്ഡ്യയെ പുറത്തിരുത്തിയതെന്നും വ്യക്തമല്ല. തിരുവനന്തപുരത്ത് നടന്ന മൂന്നാം ട്വന്റി20യില്‍ ഏറെ പ്രയാസപ്പെട്ടായിരുന്നു പാണ്ഡ്യ കളിച്ചത്. പാണ്ഡ്യ ബെംഗളൂരു ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ കണ്ടീഷനിങ്ങിനു വിധേയനാവുമെന്നും ബി.സി.സി.ഐ. വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.