Connect with us

National

ഹിന്ദു സംഘടനകളുടെ എതിര്‍പ്പ് മറികടന്ന് കര്‍ണാടകയില്‍ ടിപ്പു ജയന്തി ആഘോഷിച്ചു

Published

|

Last Updated

മൈസൂര്‍: വന്‍സുരക്ഷാ സന്നാഹങ്ങളോെട കര്‍ണാടകയില്‍ ടിപ്പു സുല്‍ത്താന്റെ ജന്മദിനാഘോഷം നടന്നു. ബി.ജെ.പി അടങ്ങുന്ന പ്രതിപക്ഷ പാര്‍ട്ടിയുടെയും മറ്റു നിരവധി ഹിന്ദു സംഘടനകളുടെയും എതിര്‍പ്പ് മറികടന്നാണ് കര്‍ണ്ണാടക സര്‍ക്കാര്‍ ടിപ്പുവിന്റെ ജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിച്ചത്. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി മൈസൂര്‍ ഭരണാധികാരിയുടെ ജന്മദിനാഘോഷം ആഘോഷിക്കുന്നു.

ആഘോഷത്തെ എതിര്‍ത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍ ഹുബ്ലിയില്‍ നടത്തിയ പ്രതിഷേധം

ആഘോഷത്തെ എതിര്‍ത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍ ഹുബ്ലിയില്‍ പ്രതിഷേധ പ്രകടനം നടത്തി. ബി.ജെ.പിയും ചില ഹിന്ദു സംഘടനകളും ടിപ്പുവിന്റെ ജന്മദിനം ആഘോഷിക്കുന്നതിനെതിരെ രംഗത്തെത്തിയിരുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്നായി ടിപ്പു ഒന്നും ചെയ്തില്ലെന്നാണ് ഹിന്ദുത്വ വാദികള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ടിപ്പു ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയ ഒരു ദേശസ്‌നേഹിയായിരുന്നുവെന്നും ജന്മദിനാഘോഷത്തിലൂടെ അദ്ദേഹത്തെ ബഹുമാനിക്കുകയാണ് ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് പറഞ്ഞു.

18ാം നൂറ്റാണ്ടിലെ മൈസൂര്‍ ഭരിച്ച ടിപ്പുസുല്‍ത്താന്റെ ജന്മദിനം ആഘോഷിക്കാന്‍ കര്‍ണാടക സ്‌റ്റേറ്റ് റിസര്‍വ് പൊലീസിലെ 54,000 പോലീസുകാരും റാപിഡ് ആക്ഷന്‍ ഫോഴ്‌സ് (ആര്‍എഎഫ്) എന്നിവയാണ് വന്‍ സുരക്ഷ സംസ്ഥാനത്ത് ഒരുക്കിയത്.

---- facebook comment plugin here -----

Latest