മോദിയുടെ സാമ്പത്തിക പരിഷ്‌കാരങ്ങളെ പുകഴ്ത്തി ട്രംപ്

Posted on: November 10, 2017 7:38 pm | Last updated: November 10, 2017 at 7:50 pm
SHARE

ഡനാംഗ് : ഇന്ത്യയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും വാനോളം പുകഴ്ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വിയറ്റ്‌നാമില്‍ നടക്കുന്ന ഏഷ്യ പസഫിക് എക്കണോമിക് കോര്‍പ്പറേഷന്റെ വാര്‍ഷിക ഉച്ചകോടിയിയിലാണ് ട്രംപ് മോദിയെ പുകഴ്തിയത്. പുതിയ നയങ്ങളിലൂടെ സാമ്പത്തിക മേഖലയില്‍ വലിയ വളര്‍ച്ചയാണ് ഇന്ത്യ കൈവരിച്ചതെന്നും വിശാലമായ രാജ്യത്തെയും അവിടുത്തെ ജനങ്ങളെയും ഒരുമിച്ച് നിര്‍ത്താന്‍ മോദിക്ക് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യയെന്നായിരുന്നു പ്രസംഗത്തിനിടെ അദ്ദേഹം രാജ്യത്തെ വിശേഷിപ്പിച്ചത്.മദ്ധ്യവര്‍ഗത്തിന് ജോലി നല്‍കുന്നതിനുള്ള പുതിയൊരു ലോകം തന്നെയാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ സാമ്പത്തിക നയത്തെ വാനോളം പുകഴ്ത്തിയ ട്രംപ് ചൈനയുടെ വ്യാപാരനയത്തിനെതിരെ വിമര്‍ശനമുന്നയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here