ക്രിക്കറ്റ് താരങ്ങളെ ഉത്തേജക പരിശോധനയ്ക്കു വിധേയരാക്കാന്‍ നാഡയ്ക്ക് അധികാരമില്ലെന്ന് ബിസിസിഐ

Posted on: November 10, 2017 7:04 pm | Last updated: November 10, 2017 at 7:04 pm

മുംബൈ: ക്രിക്കറ്റ് താരങ്ങളെ ഉത്തേജക പരിശോധനയ്ക്കു വിധേയരാക്കാന്‍ നാഡയ്ക്ക് അധികാരമില്ലെന്ന് ബിസിസിഐ. ബിസിസിഐയുടെ കീഴിലാണ് ക്രിക്കറ്റ് താരങ്ങള്‍ വരുന്നത്. എന്നാല്‍, ബിസിസിഐ നാഷണല്‍ സ്‌പോട്‌സ് ഫെഡറേഷന്റെ ഭാഗമായിട്ടല്ല പ്രവര്‍ത്തിക്കുന്നത്. ഇതിനാല്‍ താരങ്ങളെ ഉത്തേജക പരിശോധനയ്ക്കു വിധേയരാക്കാന്‍ നാഡയ്ക്ക് അധികാരമില്ല. ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്‌റി ഇതു വ്യക്തമാക്കി നാഡയ്ക്കു കത്ത് അയ്ച്ചു.

ക്രിക്കറ്റ് താരങ്ങളുടെ മരുന്നടി കണ്ടെത്താനായി ശക്തമായ ഉത്തേജക പരിശോധന സംവിധാനം ബിസിസിഐയ്ക്കു നിലവിലുണ്ടെന്നും രാഹുല്‍ ജോഹ്‌റി കത്തില്‍ അറിയിച്ചു.