Kerala
തോമസ് ചാണ്ടി രാജിവെക്കണം; നിലപാട് കടുപ്പിച്ച് സിപിഐ
തിരുവനന്തപുരം: കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് ആരോപണം നേരുടുന്നതിന്റെ അടിസ്ഥാനത്തില്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടി രാജിവെക്കണമെന്ന നിലപാടുമായി സിപിഎ രംഗത്തെത്തി. ഇക്കാര്യം സിപിഎമ്മിനോട് ആവശ്യപ്പെട്ടതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു.
തോമസ് ചാണ്ടിയെ വെച്ച് ഇനിയും മന്ത്രിസഭ മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയെല്ലെന്ന ശക്തമായ നിലപാടാണ് സിപിഐ മുന്നോട്ട് വെച്ചിരിക്കുന്നത്. എന്നാല്‍ തോമസ് ചാണ്ടിവിഷയം ചര്‍ച്ച ചെയ്യാന്‍ ഞായറാഴ്ച്ച എല്‍ഡിഎഫ് അടിയന്തര യോഗം ചേരും.
---- facebook comment plugin here -----