Connect with us

Kerala

വാട്ടര്‍ അതോറിറ്റി എംഡി ഷൈനമോള്‍ക്ക് അറസ്റ്റ് വാറണ്ട്

Published

|

Last Updated

കൊച്ചി: വാട്ടര്‍ അതോറിറ്റി എംഡി എ ഷൈനമോള്‍ക്ക് ഹൈക്കോടതിയുടെ അറസ്റ്റ് വാറന്റ്. ഈ മാസം 15 ന് ഷൈനമോളെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ഡിജിപിക്ക് കോടതി നിര്‍ദേശം നല്‍കി. കരാറുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് പാലിക്കാത്തതിനെ തുടര്‍ന്നാണ് നടപടി.

ചെന്നൈ ആസ്ഥാനമായ കമ്പനിയുടെ കോടതി അലക്ഷ്യ പരാതിയില്‍ കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ എ ഷൈനമോള്‍ക്ക് കോടതി ഉത്തരവുണ്ടായിരുന്നു. എന്നാല്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ഷൈനമോള്‍ ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കി. ഇത് അംഗീകരിക്കാനാകില്ലെന്നും എംഡി നേരിട്ട് ഹാജരാകണമെന്ന കോടതി ഉത്തരവ് ലംഘിക്കപ്പെട്ടെന്നും അതിനാല്‍ ഷൈനമോളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കണമെന്നും ഡിജിപിക്ക് പോലീസ് നിര്‍ദേശം നല്‍കുകയായിരുന്നു.

Latest