Connect with us

National

ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കണമെന്ന ഹരജി സുപ്രീം കോടതി സ്വീകരിച്ചില്ല

Published

|

Last Updated

ന്യൂഡല്‍ഹി: എട്ട് സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കണമെന്ന ഹരജി സുപ്രീം കോടതി സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചില്ല. ഹര്‍ജിക്കാരന് ന്യൂനപക്ഷ കമ്മീഷനെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി. ഇത്തരം കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം ന്യൂനപക്ഷ കമ്മീഷനാണുള്ളതെന്നും സുപ്രീം കോടതിക്ക് അതിനുള്ള അധികാരമില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാര്‍ ഉപാധ്യായ ആണ് പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. ലക്ഷദ്വീപ്, അരുണാചല്‍ പ്രദേശ്, മിസോറാം, നാഗാലാന്‍ഡ്, മേഘാലയ, ജമ്മു കാശ്മീര്‍, മണിപ്പൂര്‍, പഞ്ചാബ് സംസ്ഥാനങ്ങളില്‍ മറ്റു സമുദായങ്ങളെ അപേക്ഷിച്ച് ഹിന്ദുക്കളുടെ പ്രാതിനിധ്യം കുറവാണെന്നും അതിനാല്‍ ഹിന്ദുക്കളെ ന്യൂനപക്ഷമായി പ്രഖ്യാപിക്കണമെന്നും ചുണ്ടിക്കാണിച്ചായിരുന്നു ഹര്‍ജി.

മറ്റു മതവിഭാഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ ഹിന്ദുക്കളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Latest