മട്ടന്നൂരില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

Posted on: November 10, 2017 12:35 pm | Last updated: November 10, 2017 at 12:35 pm
SHARE

കണ്ണൂര്‍: മട്ടന്നൂര്‍ നെല്ലൂന്നിയില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സൂരജ്, ജിതേഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. കള്ളുഷാപ്പ് ജീവനക്കാരനായ സൂരജിനെ ഷാപ്പില്‍കയറി വെട്ടുകയായിരുന്നു. അക്രമി സംഘം തിരിച്ചുപോകും വഴിയാണ് ജിതേഷിന് വെട്ടേറ്റത്.

ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍എസ്എസ് ആണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here