തോമസ് ചാണ്ടിയെ പിന്തുണച്ച് എന്‍സിപി; രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് പീതാംബരന്‍ മാസ്റ്റര്‍

Posted on: November 10, 2017 12:20 pm | Last updated: November 10, 2017 at 3:19 pm

തിരുവനന്തപുരം: കൈയേറ്റ വിഷയത്തില്‍ മന്ത്രി തോമസ് ചാണ്ടി രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് എന്‍സിപി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ടിപി പീതാംബരന്‍ മാസ്റ്റര്‍. മുഖ്യമന്ത്രി തോമസ് ചാണ്ടിയെ വിളിപ്പിച്ചിട്ടില്ല. മന്ത്രി മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നു. ഹൈക്കോടതിയില്‍ നിന്ന് പരാമര്‍ശങ്ങള്‍ മാത്രമേ വന്നിട്ടുള്ളൂ. വിധി വരട്ടെ.

നിയമോപദേശം എതിരാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. നിയമോപദേശം എതിരായാല്‍ അത് അപ്പോള്‍ ചര്‍ച്ച ചെയ്യാം. മന്ത്രി തെറ്റ് ചെയ്തിട്ടില്ലെന്നാണ് പാര്‍ട്ടി കരുതുന്നത്. ഇക്കാര്യത്തില്‍ എന്‍സിപിയില്‍ അഭിപ്രായഭിന്നതയില്ല. കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് വസ്തുതാപരമല്ല. നിഗമനങ്ങളാണ്. ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ മന്ത്രി രാജിവെക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.