തനിക്കെതിരായ സരിതയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ചെന്നിത്തല

Posted on: November 10, 2017 10:35 am | Last updated: November 10, 2017 at 1:20 pm
SHARE

കോഴിക്കോട്: തനിക്കെതിരെ സരിതാ നായര്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സോളാര്‍ കേസ് കോണ്‍ഗ്രസ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു. കമ്മീഷന്‍ റിപ്പോര്‍ട്ട് ഗൗരവതരമാണെന്ന വി എം സുധീരന്റെ അഭിപ്രായം ശരിയാണ്. പാര്‍ട്ടി ഗൗരവത്തോടെയാണ് റിപ്പോര്‍ട്ടിനെ കാണുന്നത്.

സര്‍ക്കാര്‍ ഭൂമി കൈയേറിയ തോമസ് ചാണ്ടി ഉടന്‍ രാജിവയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സംസ്ഥാനത്ത് നിലനില്‍ക്കുന്ന നെല്‍വയല്‍തണ്ണീര്‍ത്തട നിയമം ലംഘിക്കുകയും അനധികൃതമായി ഭൂമി സ്വന്തമാക്കുകയും ചെയ്ത മന്ത്രിയെ സിപിഎമ്മാണ് ഇത്രയും നാള്‍ സംരക്ഷിച്ചത്്. അഴിമതിക്കാരനായ മന്ത്രിയെ സംരക്ഷിക്കുന്നത് ഇനിയും തുടരണമോ എന്ന് സിപിഎം തീരുമാനിക്കട്ടെ. മന്ത്രിയെ സംരക്ഷിച്ചതോടെ സിപിഎം ജനമധ്യത്തില്‍ തുറന്നുകാട്ടപ്പെട്ടുവെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ഉമ്മന്‍ ചാണ്ടിക്കെതിരെ തെളിവുണ്ടെങ്കില്‍ പുറത്തുവിടാന്‍ ചെന്നിത്തല ആവശ്യപ്പെട്ടിരുന്നുവെന്ന് സരിതാ നായര്‍ ഇന്നലെ പറഞ്ഞിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here