Connect with us

Kerala

സോളാര്‍: തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്

Published

|

Last Updated

തിരുവനന്തപുരം: സോളര്‍ കേസില്‍ തുടര്‍നടപടികള്‍ ചര്‍ച്ചചെയ്യാന്‍ പ്രത്യേക മന്ത്രിസഭായോഗം ഇന്ന് ചേരും. സോളര്‍ കേസിലെ പ്രത്യേക അന്വേഷണസംഘം വിപുലീകരിക്കുന്നതിനുള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. നടപടികള്‍ ഗവര്‍ണറെ അറിയിക്കുന്നതിനുമുള്ള നടപടികളും മന്ത്രിസഭ കൈക്കൊള്ളും.

അതേസമയം, തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഉടന്‍ യോഗം ചേരും. റിപ്പോര്‍ട്ടും നിയമോപദേശവും ബന്ധപ്പെട്ട രേഖകളും വിശദമായി പരിശോധിച്ച ശേഷം തുടര്‍ നടപടികളുമായി മുന്നോട്ടുപോകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസില്‍ ഉമ്മന്‍ ചാണ്ടിയടക്കമുള്ളവര്‍ക്കെതിരെ ഉടന്‍ കേസെടുക്കില്ലെന്നാണ് വിവരം.

Latest