ട്വന്റി20യില്‍ പത്ത് വിക്കറ്റും വീഴ്ത്തി പതിനഞ്ചുകാരന്‍

Posted on: November 10, 2017 12:55 am | Last updated: November 10, 2017 at 12:30 am
SHARE

ജയ്പൂര്‍: ട്വന്റി20 മത്സരത്തില്‍ ഒരിന്നിംഗ്‌സിലെ പത്ത് വിക്കറ്റും ഒരു ബൗളര്‍ വീഴ്ത്തി !
രാജസ്ഥാനിലെ ജയ്പൂരില്‍ നിന്നുള്ള പതിനഞ്ചുകാരന്‍ ആകാശ് ചൗധരിയാണ് വിസ്മയിപ്പിക്കുന്ന പ്രകടനവുമായി വാര്‍ത്തയില്‍ നിറയുന്നത്. ഒരു റണ്‍സ് പോലും വിട്ടു നില്‍കാതെയാണ് ചൗദരി പത്ത് വിക്കറ്റും വീഴ്ത്തിയത് എന്നോര്‍ക്കണം. അതായത് ഇതൊരു സര്‍വകാല റെക്കോര്‍ഡായെന്ന്. മത്സരം അന്താരാഷ്ട്ര തലത്തിലുള്ളതല്ലെങ്കിലും ഈ വീരനെ പ്രശംസിക്കാതെ വയ്യ. ബാവര്‍ സിംഗ് മെമ്മോറിയല്‍ ടൂര്‍ണമെന്റില്‍ ദിഷ ക്രിക്കറ്റ് അക്കാദമിയും പേള്‍ അക്കാദമിയും തമ്മിലായിരുന്നു മത്സരം.

ദിഷയ്ക്ക് വേണ്ടി കളിക്കാനിറങ്ങിയ ചൗധരി ആദ്യ ഓവറില്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. അതും റണ്‍സ് വഴങ്ങാതെ. നാലാം ഓവറില്‍ ഹാട്രിക് അടക്കം നാല് വിക്കറ്റ്. ആകെ നാലോവറില്‍ പൂജ്യം റണ്‍സിന് 10 വിക്കറ്റ്. ചൗദരിയുടെ ദിഷ ക്ലബ് മത്സരം ജയിച്ചു.