Connect with us

Sports

എഫ് സി ഗോവ ഇനി സ്പാനിഷ് ശൈലിയില്‍

Published

|

Last Updated

ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ പരിശീലകനാണ് എഫ് സി ഗോവക്ക് ഇത്തവണ തന്ത്രമൊരുക്കുന്നത്. നാല്‍പതുകാരനായ സെര്‍ജിയോ ലൊബേറ. വെല്ലുവിളികള്‍ ഏറെയാണ് ലോബേറക്ക് മുന്നില്‍. സീക്കോ എന്ന പരിശീലകന്റെ ഹോട് സീറ്റിലേക്കാണ് സെര്‍ജിയോ ഇരുന്നിരിക്കുന്നത്. സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ കൈ പൊള്ളും. എന്നാല്‍ , വെല്ലുവിളികള്‍ ഏറ്റെടുക്കാനുള്ള മനസ്
ഈ സ്‌പെയിന്‍കാരനുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം സീക്കോയുടെ പകരക്കാരാനാകുവാന്‍ കഴിയുക എന്നത് വളരെ സന്തോഷമാണ്. യാതൊരു സമ്മര്‍ദ്ദവും അനുഭവിക്കുന്നില്ല – സെര്‍ജിയോ പറഞ്ഞു. ,പരിശീലകര്‍ മാറി മാറിവരും അതിലേറെ പ്രാധാന്യംം ക്ലബ്ബിനാണ്. ഒടുവില്‍ അവശേഷിക്കുന്നതും ക്ലബ്ബുകളാണ്.

ആരാധകരെയും ജനങ്ങളെയും ഫുട്‌ബോളിനോട് ബന്ധപ്പെടുത്തുന്നതും ക്ലബ്ബുകളാണ്. എഫ്.സി.ഗോവയുടെ പുതിയ പരിശീലകന്‍ പറഞ്ഞു. ഇതിനകം സെര്‍ജിയോയും എഫ്.സി.ഗോവയും നല്ല നിലയിലാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഈ സീസണിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി സ്‌പെയിനില്‍ നടത്തിയ പരിശീലന മത്സരങ്ങളില്‍ അഞ്ചില്‍ മൂന്നെണ്ണത്തിലും ജയിച്ചു. അതില്‍ രണ്ടെണ്ണത്തില്‍ ടീമിന്റെ
കരുത്ത് ബോധ്യപ്പെടുത്തുന്ന ശ്രദ്ധേയ വിജയം നേടാനായി. ടീമിന്റെ ഫോര്‍മേഷനും അതേപോലെ വളരെ ശ്രദ്ധേയമായി.
ഈ സീസണിലെ എഫ്.സി ഗോവയുടെ എടുത്തുപറയാവുന്ന സവിശേഷത വിദേശതാരങ്ങളുടെ കൂട്ടത്തോടെയുള്ള മാറ്റമാണ്. രണ്ടില്‍ ഒരു ഫ്രാഞ്ചൈസിയ്ക്കു വിദേശ കളിക്കാരെ നിലനിര്‍ത്താനായില്ല. കഴിഞ്ഞ വര്‍ഷം സീക്കോ ബ്രസീലില്‍ നിന്നുള്ള കളിക്കാര്‍ക്കാണ് മുന്തിയ പരിഗണന നല്‍യിരുന്നത്.

ഇത്തവണ അതേപോലെ സെര്‍ജിയോ ടീമിലേക്ക് എടുത്തിരിക്കുന്നതിലേറെയും സ്പാനീഷ് കളിക്കാരെയാണ്. കളിക്കാര്‍ ഏത് രാജ്യക്കാരാണ് എന്നതിലേറെ അവരുടെ ഗുണനിലവാരത്തിനാണ് പ്രധാന്യം. കളിക്കാരെ തെരഞ്ഞെടുക്കുന്നതിനു മുന്‍പ് ഞങ്ങള്‍ വളരെയേറെ പഠിക്കുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. സ്പാനിഷ് ഗെയിം ആണ് താന്‍ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നത്. അതിന് സ്പാനിഷ് താരങ്ങള്‍ തന്നെയാണ് അനുയോജ്യം.

---- facebook comment plugin here -----

Latest