പറക്കും ടാക്‌സിയുമായി യൂബര്‍ എത്തുന്നു

Posted on: November 10, 2017 7:26 am | Last updated: November 10, 2017 at 12:27 am
SHARE

ന്യൂയോര്‍ക്ക്: അതിവേഗത്തില്‍ സഞ്ചരിക്കുന്ന ടാക്‌സിയെ കുറിച്ച് പറക്കും ടാക്‌സിയെന്ന് നമ്മള്‍ പറയാറുണ്ട്. എന്നാല്‍ അത് ശരിക്കും മാനത്തോടെ പറക്കുന്ന ടാക്‌സിയായാലോ..? ഓണ്‍ലൈന്‍ ടാക്‌സി രംഗത്ത് വിപ്ലവമുണ്ടാക്കിയ യൂബര്‍ പറക്കും ടാക്‌സികള്‍ പുറത്തിറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 2020 ഓടെ പരീക്ഷണാടിസ്ഥാനത്തില്‍ ഇത്തരം ടാക്‌സികള്‍ ഓടിത്തുടങ്ങുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. അമേരിക്കയുടെ ബഹിരാകാശ ഏജന്‍സിയായ നാസയുമായി ചേര്‍ന്നാണ് യൂബര്‍ പുതിയ വിപ്ലവത്തിന് തയ്യാറെടുക്കുന്നത്.
ഡ്രോണ്‍ വിമാനങ്ങള്‍ ടാക്‌സികളായി രംഗത്തിറക്കാനാണ് യൂബറും നാസയും ആസൂത്രണം ചെയ്യുന്നത്. യു എസ് നഗരങ്ങളിലായിരിക്കും വിമാന ടാക്‌സികള്‍ ആദ്യം ഓടിത്തുടങ്ങുക.
പരീക്ഷണം വിജയകരമാകുകയാണെങ്കില്‍ 2023 ഓടെ വ്യാവസായിക അടിസ്ഥാനത്തില്‍ ടാക്‌സികളുടെ പ്രവര്‍ത്തനം ആരംഭിക്കാനും ലോകവ്യാപകമായി ഇത് വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. 2028ലെ ലോസ്ആഞ്ചലസില്‍ നടക്കുന്ന ഒളിംബിക്‌സില്‍ വിപ്ലവാത്കമായ രീതിയില്‍ ഇത്തരം ടാക്‌സികള്‍ ഉപയോഗിക്കാനാണ് യൂബര്‍ തീരുമാനിച്ചത്.
കുറഞ്ഞ സമയം കൊണ്ട് വിമാനത്താവളത്തില്‍ നിന്ന് ജനങ്ങളെ ലക്ഷ്യസ്ഥാനത്തിലേക്ക് എത്തിക്കാന്‍ പറക്കും് ടാക്‌സികള്‍ക്ക് സാധിക്കുമെന്ന് യൂബര്‍ അവകാശപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here