Connect with us

Kerala

എസ് എസ് എഫ് കേരള ക്യാമ്പസ് അസംബ്ലി നാളെ തുടങ്ങും; ആതിഥ്യമരുളാന്‍ 'മൗണ്ട് റാസി' ഒരുങ്ങി

Published

|

Last Updated

നടവയല്‍ മൗണ്ട് റാസിയില്‍ തയ്യാറാക്കിയ വേദികളിലൊന്ന്‌

കല്‍പ്പറ്റ: നാളെ ആരംഭിക്കുന്ന എസ് എസ് എഫ് കേരള ക്യാമ്പസ് അസംബ്ലിക്ക് ആതിഥ്യമരുളാന്‍ നടവയല്‍ മൗണ്ട് റാസി സജ്ജമായി. കേരളത്തിലെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് ക്യാമ്പസുകളിലെ അയ്യായിരത്തോളം സ്ഥിരം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. “സര്‍ഗാത്മക വിദ്യാര്‍ഥിത്വം സാധ്യമാണ്” എന്നതാണ് ക്യാമ്പസ് അസംബ്ലിയുടെ സന്ദേശം. പ്രമുഖ ചിന്തകരും എഴുത്തുകാരും പണ്ഡിതരും മൂന്ന് വേദികളിലായി നടക്കുന്ന 17 സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.

സമ്മേളനത്തിന്റെ ഉദ്ഘാടനം കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന അധ്യക്ഷന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാര്‍ നിര്‍വഹിക്കും. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി എ മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി അധ്യക്ഷത വഹിക്കും. രാവിലെ എട്ടിന് മുസ്്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് വെണ്ണിയോട് അബ്ദുര്‍റഹ്്മന്‍ മുസ്്‌ലിയാര്‍ പതാക ഉയര്‍ത്തുന്നതോടെ പരിപാടികള്‍ ആരംഭിക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം പി ഹസന്‍ മുസ്്‌ലിയാര്‍, എം എല്‍ എമാരായ ഒ ആര്‍ കേളു, ഐ സി ബാലകൃഷ്ണന്‍, സി കെ ശശീന്ദ്രന്‍, കെ ഒ അഹമ്മദ് കുട്ടി ബാഖവി, കെ എസ് മുഹമ്മദ് ബാഖവി, ടി കെ അബ്ദുര്‍റഹ്മാന്‍ ബാഖവി, നീലിക്കണ്ടി പക്കര്‍ ഹാജി തുടങ്ങിയവര്‍ പങ്കെടുക്കും. രാവിലെ ഒമ്പതിന് നടക്കുന്ന അല്‍ഫാത്വിഹ, ബ്രൈന്‍ പാനല്‍ സെഷനുകളില്‍ സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്്‌ലിയാര്‍, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, ഫൈസല്‍ അഹ്‌സനി ഉളിയില്‍, സജീര്‍ ബുഖാരി പങ്കെടുക്കും. ഉച്ചക്ക് രണ്ടിന് ഇന്ത്യന്‍ ഫാസിസത്തിന്റെ നിഗൂഢ ഭാവങ്ങള്‍ എന്ന വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ മുസ്തഫ പി എറയ്ക്കല്‍ പ്രഭാഷണം നടത്തും. ഹര്‍ഷ്മന്തര്‍ എഴുതിയ ഫെയ്റ്റല്‍ ആക്‌സിഡന്റ്‌സ് ഓഫ് ബര്‍ത്ത്, ഡോ. ഹുസൈന്‍ രണ്ടത്താണിയുടെ ഇന്ത്യന്‍ മുസ്്‌ലിം ചരിത്ര വായന, മുഹമ്മദ് ഫാറൂഖ് നഈമിയുടെ ഇമാം റാസി പുസ്തക ചര്‍ച്ച വിവിധ വേദികളില്‍ നടക്കും. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ഡോ. അബ്ദുല്‍ ഹകീം അസ്്ഹരി, സി കെ അബ്ദുല്‍ അസീസ്, പ്രൊഫ. എ പി അബ്ദുല്‍ വഹാബ്, എസ് ശറഫുദ്ദീന്‍ ചര്‍ച്ചകള്‍ നയിക്കും. വൈകിട്ട് ആറിന് നടക്കുന്ന ആറ്റം ഓഫ് ഫെയ്ത്ത് സെഷന്‍ എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുര്‍റഹ്്മാന്‍ സഖാഫി നേതൃത്വം നല്‍കും.

തുടര്‍ന്ന് സാഹിത്യോത്സവ് പ്രതിഭകള്‍ നടത്തുന്ന ഉശല്‍ വിരുന്നോടെ ആദ്യ ദിനത്തിലെ പരിപാടികള്‍ സമാപിക്കും. 12ന് രാവിലെ റവലേഷന്‍ സെഷനില്‍ ജമാലുദ്ദീന്‍ അഹ്‌സനി മഞ്ഞപ്പറ്റ, സി പി ശഫീഖ് ബുഖാരി, ഇബ്‌റാഹീം സഖാഫി കുമ്മോളി, അബ്ദുര്‍റശീദ് സഖാഫി കുറ്റിയാടി, ഇബ്‌റാഹീം ബാഖവി മേല്‍മുറി, ഫൈസല്‍ അഹ്‌സനി രണ്ടത്താണി എന്നിവര്‍ വിദ്യാര്‍ഥികളുമായി സംവദിക്കും. ബിലീവിയ, ലെഗെന്റ്, പ്രൊപല്‍ഷന്‍ എന്നീ സെഷനുകളിലായി കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എന്‍ അലി അബ്ദുല്ല, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എം മുഹമ്മദ് സ്വാദിഖ്, കെ അബ്ദുല്‍കലാം, ടി എ അലി അക്ബര്‍, എന്‍ എം സ്വാദിഖ് സഖാഫി, എന്‍ വി അബ്ദുര്‍റസാഖ് സഖാഫി, കെ എം അബ്ദുല്‍ മജീദ്, മുഹമ്മദലി കിനാലൂര്‍, എം എസ് ജലീല്‍, ജമാലുദ്ദീന്‍ മാളിക്കുന്ന്, ഒ എം എ റശീദ്, അബ്ദുര്‍റഊഫ് എന്‍ജിനീയര്‍ സംസാരിക്കും.
സമാപന സംഗമത്തിന് കേരള മുസ്്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സി എന്‍ ജാഫര്‍ സ്വാദിഖ്, എസ് എസ് എഫ് സംസ്ഥാന ക്യാമ്പസ് സിന്‍ഡിക്കേറ്റ് അംഗം എം കെ മുഹമ്മദ് സ്വഫ്‌വാന്‍, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് ശമീര്‍ ബാഖവി, ഡോ. മുഹമ്മദ് ഇര്‍ശാദ് പങ്കെടുത്തു.

 

Latest