രാജ്യസഭയിലേക്കില്ല: രഘുറാം രാജന്‍

Posted on: November 9, 2017 10:55 pm | Last updated: November 9, 2017 at 11:08 pm
SHARE

ബെംഗളൂരു: ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ സീറ്റ് വാഗ്ദാനം റിസര്‍വ് ബേങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ തള്ളി.

ചിക്കാഗോ സര്‍വകലാശാലയില്‍ മുഴുവന്‍ സമയ അക്കാദക് ജോലിയുമായി മുന്നോട്ട് പോകാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും താത്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനുവരിയില്‍ ഡല്‍ഹിയില്‍ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളില്‍ ഒന്നിലേക്ക് രഘുറാം രാജനെ പരിഗണിക്കാമെന്ന് കഴിഞ്ഞ ദിവസം എ എ പി അറിയിച്ചിരുന്നു.