ഖത്വറില്‍ വാണിജ്യ മന്ത്രാലയത്തിന്റെ സേവനങ്ങള്‍ക്ക് ഫീസ് വരുന്നു

Posted on: November 9, 2017 10:25 pm | Last updated: November 9, 2017 at 10:25 pm

ദോഹ: വാണിജ്യ മന്ത്രാലയത്തിന്റെ സേവനങ്ങള്‍ക്ക് നിരക്ക് ഏര്‍പ്പെടുത്താനുള്ള വാണിജ്യ മന്ത്രിയുടെ തീരുമാനനം മന്ത്രിസഭ അംഗീകരിച്ചു. ബൗദ്ധിക സ്വത്തവകാശ സംരക്ഷണ സേവനങ്ങള്‍ക്കും ഫീസ് ഏര്‍പ്പെടുത്തുന്നത് അംഗീകരിച്ചിട്ടുണ്ട്.

വ്യവസായ പരിപാടികള്‍ സംഘടിപ്പിക്കുന്നത് സംബന്ധിച്ച കരടു നിയമവും മന്ത്രിസഭ അംഗീകരിച്ചു. പ്രദര്‍ശനങ്ങളോ സമ്മേളനങ്ങളോ ആണ് നിയമപ്രകാരം വ്യവസായ പരിപാടികള്‍. വാണിജ്യം, ഇന്‍ഡസ്ട്രിയല്‍, ബേങ്കിംഗ്, കാര്‍ഷികം, വിനോദസഞ്ചാരം, റിയല്‍ എസ്റ്റേറ്റ്, പ്രൊഫഷനല്‍, കലാപരം, കായികം അടക്കമുള്ള മേഖലകളുമായി ബന്ധപ്പെട്ട ഉത്പന്നങ്ങളുടെയോ സേവനങ്ങളുടെയോ സാമ്പിളുകള്‍, ചരക്ക്, മെഷീനുകള്‍, മാതൃകകള്‍ എന്നിവയുടെ പ്രദര്‍ശിപ്പിക്കലാണ് എക്‌സിബിഷന്‍. ബിസിനസ് പരിപാടികള്‍ക്കും സംഘാടക ഓഫീസുകള്‍ക്കും കേന്ദ്രങ്ങള്‍ക്കുമുള്ള ലൈസന്‍സ്, വര്‍ഗീകരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട വ്യവസ്ഥകളും നിയമത്തിലുണ്ട്.

ആരോഗ്യ മന്ത്രാലയത്തിന്റെ ഘടന സംബന്ധിച്ച അമീരി കരട് തീരുമാനവും മന്ത്രിസഭ അംഗീകരിച്ചു. ഇതുപ്രകാരം മന്ത്രാലയത്തില്‍ പുതിയ ഭരണപരമായ യൂനിറ്റുകള്‍ സ്ഥാപിക്കും.