Connect with us

Kerala

കണക്കില്‍ തിരിമറി; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ അറസ്റ്റില്‍

Published

|

Last Updated

മലപ്പുറം: കെഎസ്ആര്‍ടിസി മലപ്പുറം ഡിപ്പോയില്‍ കണക്കില്‍ തിരിമറി നടത്തി പണം തട്ടിയ കേസില്‍ കണ്ടക്ടര്‍ അറസ്റ്റില്‍. കോട്ടയം മറ്റംകര കരിമ്പനി കിഴക്കേമുറിയില്‍ രാജേഷ് രാധാകൃഷ്ണനെയാണ് മലപ്പുറം പോലീസിലെ സ്‌പെഷല്‍ സ്‌ക്വാഡ് അറസ്റ്റു ചെയ്തത്. രണ്ടരലക്ഷം രൂപയാണ് കണ്ടക്ടര്‍ ഇത്തരത്തില്‍ അപഹരിച്ചത്. 2013-14 വര്‍ഷത്തില്‍ മലപ്പുറം ഡിപ്പോയില്‍ കണ്ടക്ടറായി ജോലി ചെയ്തുവരികയായിരുന്നു രാജേഷ്. എറണാകുളത്തുവച്ചു ഇയാളെ മലപ്പുറം സ്‌പെഷല്‍ സ്‌ക്വാഡ് അറസ്റ്റു ചെയ്തത്.

കള്ളക്കണക്കുണ്ടാക്കി പല ദിവസങ്ങളിലും കളക്ഷന്‍ തുക മുഴുവന്‍ ഇയാള്‍ ഓഫീസില്‍ അടച്ചിരുന്നില്ല. അധികൃതരുടെ പരാതിയില്‍ 2015ല്‍ മലപ്പുറം പോലീസ് കേസെടുത്തിരുന്നു. രാജേഷ് മുങ്ങിയതോടെ കെഎസ്ആര്‍ടിസിയില്‍ നിന്നു പിരിച്ചുവിട്ടു. ഇതിനിടെ മുന്‍കൂര്‍ ജാമ്യത്തിനായി രാജേഷ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യം ലഭിച്ചില്ല.