Connect with us

Kerala

ചൂഷണം ചെയ്തവരുടെ മുഖംമൂടി പിച്ചിച്ചീന്താന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് സരിത

Published

|

Last Updated

തിരുവനന്തപുരം: എന്റെ കൈയില്‍ നിന്ന് രാഷ്ട്രീയക്കാര്‍ പണം വാങ്ങിയെന്നും താന്‍ ആരുടെയും കൈയില്‍ നിന്ന് പണം വാങ്ങിയിട്ടില്ലെന്നും സരിതാ നായര്‍. ആരെയും പ്രീതിപ്പെടുത്താന്‍ ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ലെന്നും അവര്‍ പറഞ്ഞു. സോളാര്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിനോട് പ്രതികരിക്കുകയായിരുന്നു സരിത.

കസ്റ്റമേഴ്‌സില്‍ നിന്ന് കമ്പനിവാങ്ങിയ പണം മുഴുവന്‍ കൊണ്ടുപോയത് രാഷ്ട്രീയക്കാരാണ്. ഒരു മസാല റിപ്പോര്‍ട്ട് മാത്രമായി ഇതിനെ തരംതാഴ്ത്തരുത്. ഇത്തരക്കാരുടെ മുഖംമൂടി പിച്ചിച്ചീന്താന്‍ കഴിഞ്ഞതില്‍ തനിക്ക് സന്തോഷമുണ്ട്. ബലാത്സംഗം ചെയ്യപ്പെട്ടതിന്റെ തെളിവുകള്‍ നല്‍കാന്‍ കഴിയില്ല. യുഡിഎഫുകാരുടെ ജല്‍പ്പനങ്ങള്‍ക്ക് മറുപടി പറയാന്‍ താത്പര്യമില്ല. തന്റെ പല കൈയിലുള്ള തെളിവുകള്‍ കമ്മീഷന് മുമ്പാകെ ഹാജരാക്കിയിരുന്നു. ശേഷിക്കുന്ന തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറും.

താന്‍ തെറ്റുചെയ്തിട്ടില്ലെന്ന് പറയുന്നില്ല. എന്നാല്‍, തന്നോടൊപ്പം തെറ്റ് ചെയ്തവരും ശിക്ഷിക്കപ്പെടണം. ഉമ്മന്‍ ചാണ്ടിക്കെതിരെ തെളിവ് നല്‍കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സ്ഥാനാര്‍ഥി നിര്‍ണയത്തിന് തൊട്ടുമുമ്പായിരുന്നു ഇത്. ഫോണിയൂടെയാണ് ചെന്നിത്തല ഇക്കാര്യം ആവശ്യപ്പെട്ടതെന്നും സരിത കൂട്ടിച്ചേര്‍ത്തു.

Latest