സോളാര്‍ റിപ്പോര്‍ട്ട് രാഷ്ട്രീയപ്രേരിതമെന്ന് ചെന്നിത്തല; കേസെടുക്കാന്‍ തെളിവില്ല

Posted on: November 9, 2017 1:34 pm | Last updated: November 9, 2017 at 8:26 pm
SHARE

തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ട് രാഷ്ട്രീയപ്രേരിതവും ദുരുദ്ദേശപരവുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജസ്റ്റിസ് അരിജിത്ത് പസായത്തിന്റെ നിയമോപദേശം പുറത്തുവിടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്യാന്‍ തെളിവില്ല. ഈ കേസില്‍ തെളിവില്ലെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിച്ചിരിക്കുകയാണ്. കേസ് കോടതിയില്‍ തള്ളിപ്പോകും. ആലോചിച്ചുറപ്പിച്ചുള്ള ഗൂഢാലോചനയുടെ ഫലമാണ് റിപ്പോര്‍ട്ട്. കമ്മീഷന്‍ സ്വയം ടേംസ് ഓഫ് റഫറന്‍സ് ഉണ്ടാക്കി. യുഡിഎഫിന് തലയില്‍ മുണ്ടിട്ട് നടക്കേണ്ട കാര്യമില്ല. റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം എന്തിനാണ് മുഖ്യമന്ത്രിയുടേ ഓഫീസ് ജസ്റ്റിസ് ശിവരാജന്റെ ഓഫീസുമായി ബന്ധപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.