ഹിമാചലില്‍ 72 ശതമാനം പോളിംഗ് രേഖപ്പെടുത്തി

Posted on: November 9, 2017 7:56 pm | Last updated: November 10, 2017 at 9:50 am
SHARE

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനത്തില്‍ വര്‍ധന. 74 ശതമാനം പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം 73.5 ശതമാനമായിരുന്നു.

ആകെയുള്ള 68 നിയമസഭാ മണ്ഡലങ്ങളിലും ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടന്നത്. രാവിലെ എട്ട് മുതല്‍ തുടങ്ങിയ തിരഞ്ഞെടുപ്പ് വൈകീട്ട് അഞ്ച് വരെ നീണ്ടു. മഞ്ഞുവിഴ്ചയെ തുടര്‍ന്ന് രാവിലെ മന്ദഗതിയില്‍ തുടങ്ങിയ പോളിംഗ് വൈകുന്നേരത്തോടെ വലിയ രീതിയില്‍ ഉയരുകയായിരുന്നു.
7,525 പോളിംഗ് ബൂത്തുകളാണ് ഒരുക്കിയിരുന്നത്.

37,605 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിരുന്നു. ഇതിന് പുറമെ സുരക്ഷാ ചുമതലക്കായി 17,850 പോലീസിനെയും കേന്ദ്ര സേനയെയും വിന്യസിച്ചിരുന്നു. കോണ്‍ഗ്രസും ബി ജെ പിയും തമ്മില്‍ നേരിട്ടാണ് പോരാട്ടം. ബി എസ് പി 42 സീറ്റുകളിലേക്കും സി പി എം 14 സീറ്റുകളിലേക്കും സി പി ഐ മൂന്ന് സീറ്റിലേക്കും സ്വാഭിമാന്‍ പാര്‍ട്ടി, ലോക് ഗതബന്തന്‍ പാര്‍ട്ടി ആറ് സീറ്റിലേക്കും മത്സരിച്ചിരുന്നു.
35 സീറ്റാണ് ഹിമാചല്‍പ്രദേശ് നിയമസഭയിലെ കേവല ഭൂരിപക്ഷം. തിരഞ്ഞെടുപ്പ് ഫലം ഗുജറാത്ത് ഫലത്തോടൊപ്പം അടുത്ത മാസം 18ന് പുറത്തുവരും.