ജിഷ്ണു കേസ് ഏറ്റെടുക്കാനാകില്ലെന്ന് സിബിഐ സുപ്രീം കോടതിയില്‍

Posted on: November 9, 2017 11:42 am | Last updated: November 9, 2017 at 3:17 pm
SHARE

ന്യൂഡല്‍ഹി: ജിഷ്ണു കേസ് ഏറ്റെടുക്കാനാകില്ലെന്ന് സിബിഐ സുപ്രീം കോടതിയെ അറിയിച്ചു. ജോലിഭാരം കൂടുതലാണെന്നും അതിനാല്‍ കേസ് ഏറ്റെടുക്കാനാകില്ലെന്നും സിബിഐ കോടതിയെ അറിയിച്ചു. കേസിനെക്കുറിച്ച് കൂടുതല്‍ അറിയില്ലെന്ന് സിബിഐ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. നിലപാട് അറിയിക്കാന്‍ വൈകിയതിന് സിബിഐയെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.

കേസ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള കേരള സര്‍ക്കാറിന്റെ വിജ്ഞാപനം കിട്ടിയിട്ടില്ലെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സിബിഐ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ ജൂണ്‍ 15ന് വിജ്ഞാപനമിറക്കിയെന്നും ഇത് രേഖമൂലം കേന്ദ്രത്തിനും സിബിഐ അഭിഭാഷകനും കൈമാറിയെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.

ഇന്ന് തീരുമാനം അറിയിച്ചില്ലെങ്കില്‍ അന്വേഷണം സിബിഐക്ക് വിടണോ വേണ്ടയോ എന്ന കാര്യത്തില്‍ സ്വന്തം നിലയില്‍ ഉത്തരവിറക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.