ഐഎസ്എല്‍: ടിക്കറ്റ് വില്‍പ്പനക്ക് ഇന്ന് തുടക്കമാകും

Posted on: November 9, 2017 11:29 am | Last updated: November 9, 2017 at 11:29 am
SHARE

കൊച്ചി: ഐ എസ് എല്‍ 2017-18 സീസണിലെ ഫുട്ബാള്‍ മത്സരങ്ങളുടെ ടിക്കറ്റ് വില്‍പ്പനക്ക് ഇന്ന് തുടക്കമാകും. കേരളത്തിന്റെ സ്വന്തം ടീം ക്ലബായ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് ടിക്കറ്റ് വില്‍പ്പന ആരംഭിക്കുക. ഉച്ചകഴിഞ്ഞ് നാല് മണി മുതല്‍ ഓണ്‍ലൈനിലൂടെയും ബുക്ക് മൈ ഷോ ആപ്ലിക്കേഷനിലൂടെയുമാകുംടിക്കറ്റുകള്‍ ലഭ്യമാക്കുക. കേരളാ ബ്ലാസ്‌റ്റേഴ്‌സും അത്‌ലറ്റികോ ഡി കൊല്‍ക്കത്തയും തമ്മില്‍ 17ന് കൊച്ചിയില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റുകളാണ് ഇന്ന് മുതല്‍ ലഭ്യമാകുക. കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് മത്സരം. പുതുമുഖ ടീമായ ജംഷഡ്പൂര്‍ എഫ് സി നേരത്തെ ടിക്കറ്റ് വില്‍പ്പന തുടങ്ങിയിരുന്നു.