ഉമ്മന്‍ ചാണ്ടി തെറ്റുകാരന്‍; സരിതയെ പീഡിപ്പിച്ചത് നിരവധി പേര്‍

Posted on: November 9, 2017 10:10 am | Last updated: November 10, 2017 at 9:49 am
SHARE

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മുന്‍മന്ത്രിമാരും അടക്കം നിരവധി പേര്‍ തെറ്റുകാരാണെന്ന് സോളാര്‍ ജുഡീഷ്യന്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. സോളാര്‍ തട്ടിപ്പില്‍ ഉമ്മന്‍ ചാണ്ടിയും മുഖ്യമന്ത്രിയുടെ ഓഫീസും സരിത നായരെ സഹായിച്ചു. സരിതാ നായരുടെ കൈയില്‍ നിന്ന് ഉമ്മന്‍ ചാണ്ടി പണം കൈപ്പറ്റി.

ഉമ്മന്‍ ചാണ്ടിയെ സംരക്ഷിക്കാന്‍ തിരുവഞ്ചൂര്‍ ശ്രമിച്ചതായും കമ്മീഷന്‍ കണ്ടെത്തി. ഉമ്മന്‍ ചാണ്ടി, ഐ ജി പത്മകുമാര്‍, മുന്‍ മന്ത്രി കെ പി അനില്‍കുമാര്‍, എന്‍ സുബ്രഹ്മണ്യന്‍, കെസി വേണുഗോപാല്‍, ആര്യാടന്‍ മുഹമ്മദ് കേന്ദ്ര സഹമന്ത്രി പളനി മാണിക്യം തുടങ്ങിയവര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് സരിത നായര്‍ നല്‍കിയ കത്ത് റിപ്പോര്‍ട്ടില്‍ അതേ രീതിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ഏറെ പ്രധാനപ്പെട്ടതാണെന്ന് കമ്മീഷന്‍ പറയുന്നു.

അന്വേഷണസംഘത്തെയും റിപ്പോര്‍ട്ട് രൂക്ഷമായി വിമര്‍ശിക്കുന്നു. മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം ആയാസപ്പെട്ടു. സരിതയുമായി സംസാരിച്ചത് പഴ്‌സണല്‍ സ്റ്റാഫ് മാത്രമെന്ന് വരുത്താന്‍ ശ്രമിച്ചുവെന്നും റിപ്പോര്‍ട്ടിലുംണ്ട്.

പ്രത്യേക നിയസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് റിപ്പോര്‍ട്ട് സഭയില്‍ വെച്ചത്. നാലു വാല്യങ്ങളിലായി 1,073 പേജുള്ള റിപ്പോർട്ടാണ് സഭയിൽ വച്ചത്. പൊതുജനതാൽപര്യം കണക്കിലെടുത്താണ് റിപ്പോർട്ട് ഇത്രവേഗം സഭയിൽവച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉമ്മൻ ചാണ്ടിയെ രക്ഷിക്കാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ ശ്രമിച്ചു. ഉമ്മൻ ചാണ്ടിയും കൂട്ടരും തെറ്റുകാരാണെന്നാണു സോളർ കമ്മിഷന്റെ കണ്ടെത്തലെന്നും പിണറായി പറഞ്ഞു.

മുസ്‍ലിം ലീഗ് പ്രതിനിധി കെ.എൻ.എ. ഖാദറിന്റെ സത്യപ്രതിജ്ഞയായിരുന്നു സഭയിലെ ആദ്യ ചടങ്ങ്. തുടർന്ന് മുഖ്യമന്ത്രിയെ റിപ്പോർട്ട് സഭയിൽ വയ്ക്കാൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ക്ഷണിച്ചു. ഇതോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ബഹളം തുടങ്ങി. നിങ്ങൾ കൂടി ആവശ്യപ്പെട്ടിട്ടല്ലേ സഭ ചേർന്നതെന്ന് സ്പീക്കർ ചോദിച്ചതോടെ ബഹളം ശമിച്ചു. റിപ്പോർട്ടിന്റെ മലയാളം പരിഭാഷ എല്ലാ നിയമസഭാംഗങ്ങൾക്കും നൽകി. സോളർ കേസുകൾ നിയമപരമായി നേരിടുമെന്ന് ചെന്നിത്തല പറഞ്ഞു.

സോളര്‍ കേസുമായി ബന്ധപ്പെട്ടുയര്‍ന്ന ലൈംഗികാരോപണത്തില്‍ ക്രിമിനല്‍ അന്വേഷണം നടക്കും. ഇക്കാര്യത്തില്‍ അഴിമതിനിരോധന നിയമം ബാധകമാകുമോ എന്ന് അന്വേഷിക്കും. കോഴ വാങ്ങിയതിനെക്കുറിച്ചും കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതും അന്വേഷിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here