ഇസ്‌റാഈലുമായി രഹസ്യചര്‍ച്ച; ഇന്ത്യന്‍ വംശജയായ ബ്രിട്ടീഷ് ക്യാബിനറ്റ് മന്ത്രി രാജിവെച്ചു

Posted on: November 9, 2017 9:49 am | Last updated: November 9, 2017 at 12:57 pm
SHARE

ലണ്ടന്‍: ഇന്ത്യന്‍ വംശജയായ ബ്രിട്ടീഷ് ക്യാബിനറ്റ് മന്ത്രി പ്രീതി പട്ടേല്‍ രാജിവെച്ചു. കഴിഞ്ഞ ആഗസ്റ്റില്‍ ഇസ്‌റാഈല്‍ നേതാക്കളുമായി നടത്തിയ രഹസ്യകൂടിക്കാഴ്ച വിവാദമായതിനെ തുടര്‍ന്നാണ് രാജി.

സ്വകാര്യ സന്ദര്‍ശനത്തിനിടെയായിരുന്നു ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടക്കമുള്ള രാഷ്ട്രീയ നേതാക്കളുമായി പ്രീതി പട്ടേല്‍ കൂടിക്കാഴ്ച നടത്തിയത്. പ്രധാനമന്ത്രി തെരേസ മേയേയും ഇസ് റാഈലിലുള്ള ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥരെയും അറിയിക്കാതെയായിരുന്നു കൂടിക്കാഴ്ച.
തുടര്‍ന്ന് പ്രീതി പട്ടേലിന്റെ രാജി ആവശ്യപ്പെട്ട് പാര്‍ലിമെന്റില്‍ ബഹളം നടന്നിരുന്നു. സംഭവം വിവാദമായതോടെ പ്രീതി പട്ടേല്‍ മാപ്പു പറഞ്ഞെങ്കിലും ഇസ്‌റാഈല്‍ നേതാക്കളുമായി വീണ്ടും രഹസ്യ ചര്‍ച്ചനടത്തിയതോടെയാണ് രാജി വയ്‌ക്കേണ്ടി വന്നത്.

ഒരാഴ്ചക്കിടെ തേരസ മേ സര്‍ക്കാറില്‍ നിന്ന് രാജിവെക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് പ്രീതി പട്ടേല്‍. ലൈംഗികാപവാദത്തില്‍ കുടുങ്ങി പ്രതിരോധ മന്ത്രി മൈക്കല്‍ ഫാലന്‍ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ബ്രക്‌സിറ്റ് ഹിത പരിശോധനക്കായി നടത്തിയ ക്യാമ്പയിനില്‍ ലീവ് പക്ഷത്തിന്റെ മുഖ്യവക്താക്കളില്‍ ഒരാളായിരുന്നു പ്രീതി പട്ടേല്‍.

LEAVE A REPLY

Please enter your comment!
Please enter your name here