കെഎന്‍എ ഖാദര്‍ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

Posted on: November 9, 2017 9:23 am | Last updated: November 9, 2017 at 12:20 pm
SHARE

തിരുവനന്തപുരം: വേങ്ങരയില്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച മുസ്‌ലിം ലീഗിലെ കെഎന്‍എ ഖാദര്‍ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സഭയില്‍ വെക്കുന്നതിനായി വിളിച്ചുചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിലായിരുന്നു സത്യപ്രതിജ്ഞ. അല്ലാഹുവിന്റെ നാമത്തിലാണ് എംഎല്‍എ സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞക്ക് ശേഷം മറ്റ് അംഗങ്ങള്‍ കെഎന്‍എ ഖാദറിനെ അഭിനന്ദിച്ചു.

പികെ കുഞ്ഞാലിക്കുട്ടി പാര്‍ലിമെന്റിലേക്ക് മത്സരിക്കാന്‍ എംഎല്‍എ സ്ഥാനം രാജിവച്ചതിനെ തുടര്‍ന്നാണ് വേങ്ങരയില്‍ ഉപതിരഞ്ഞെടുപ്പ് നടത്തിയത്. 23,310 വോട്ടുകള്‍ക്കായിരുന്നു കെഎന്‍എ ഖാദറിന്റെ വിജയം. പിപി ബഷീറായിരുന്നു ഇടതു സ്ഥാനാര്‍ഥി.