സംസ്ഥാനത്ത് മഴ തുടരും

Posted on: November 9, 2017 7:13 am | Last updated: November 8, 2017 at 11:14 pm
SHARE

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരും. ഇന്നലെ ലക്ഷദ്വീപില്‍ വ്യാപകമായും കേരളത്തില്‍ സാമാന്യം വ്യാപകമായും മഴ ലഭിച്ചു. ഇന്നും നാളെയും ഇത് തുടരും. ശനിയാഴ്ചയും ഞായറാഴ്ചയും മഴ തുടരും.

കേരളത്തിന്റെ തീരപ്രദേശങ്ങളിലും ലക്ഷദ്വീപിലും വടക്ക് കിഴക്കന്‍ കാറ്റിന്റെ വേഗത ചിലയവസരങ്ങളില്‍ 45 കിലോ മീറ്റര്‍ മുതല്‍ 55 കിലോമീറ്റര്‍ വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍ പിടുത്തക്കാര്‍ ജാഗ്രതരായിരിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇന്നലെ തിരുവനന്തപുരത്ത് 17 മില്ലീ മീറ്ററും കോട്ടയത്ത് 59 മില്ലീമീറ്ററും കരിപ്പൂരില്‍ നാല് മില്ലീമീറ്ററും പുനലൂരില്‍ 11 മില്ലീമീറ്ററും മഴ പെയ്തു.