രഘുറാം രാജന്‍ എ എ പി രാജ്യസഭാ പട്ടികയില്‍

Posted on: November 8, 2017 8:19 pm | Last updated: November 8, 2017 at 11:19 pm
SHARE

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ പ്രതിനിധിപ്പട്ടികയില്‍ റിസര്‍വ് ബേങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജനും. പാര്‍ലിമെന്റിലേക്കുള്ള രാഷ്ട്രീയേതര പ്രതിനിധികളുടെ പട്ടികയിലാണ് രഘുറാം രാജന്‍ സ്ഥാനം പിടിച്ചിട്ടുള്ളത്. ആകെ മൂന്ന് പ്രതിനിധികളെയാണ് പാര്‍ട്ടി നിര്‍ദേശിച്ചിട്ടുള്ളത്.

രഘുറാം രാജന്‍ ഉള്‍പ്പെടെ സമൂഹത്തിലെ വിവിധ മേഖലയിലുള്ള പ്രമുഖര്‍ പട്ടികയില്‍ ഇടംപെടിച്ചിട്ടുണ്ടെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു. കേന്ദ്ര സര്‍ക്കാര്‍ നോട്ട് നിരോധനം പ്രഖ്യാപിച്ചപ്പോള്‍ റിസര്‍വ് ബേങ്ക് ഗവര്‍ണറായിരുന്ന രഘുറാം നോട്ട് നിരോധനത്തോട് വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ അന്തിമ പ്രതിനിധി പട്ടിക തയ്യാറാകുന്നതുവരെ പ്രമുഖരുടെ പേരുവിവരങ്ങള്‍ രഹസ്യമാക്കി വെക്കാനാണ് എ എ പി നിര്‍ദേശം.