Connect with us

International

റോഹിംഗ്യകളുടെ അവസ്ഥ ദയനീയമെന്ന് അമേരിക്ക

Published

|

Last Updated

വാഷിംഗ്ടണ്‍: ബംഗ്ലാദേശിലെ റോഹിംഗ്യന്‍ മുസ്‌ലിംകളുടെ അവസ്ഥ അത്യന്തം ദയനീയമാണെന്നും ഇത് മാറ്റിയെടുക്കാന്‍ കൂടുതല്‍ ശ്രമങ്ങള്‍ ആവശ്യമാണെന്നും ബംഗ്ലാദേശ് സന്ദര്‍ശിച്ച അമേരിക്കന്‍ സ്റ്റേറ്റ് പോപ്പുലേഷന്‍ ആക്ടിംഗ് അസിസ്റ്റന്റ് സെക്രട്ടറി സൈമണ്‍ ഹെന്‍ഷ്യാ. അമേരിക്കന്‍ പ്രതിനിധി സംഘത്തെ നയിച്ചുകൊണ്ട് ഹെന്‍ഷ്യാ കോക്‌സ് ബസാറിന് സമീപത്തെ റോഹിംഗ്യാ ക്യാമ്പ് സന്ദര്‍ശിച്ചിരുന്നു. ഇവിടത്തെ സ്ഥിതിഗതികള്‍ രൂക്ഷമാണ്.

ദുരിതപൂര്‍ണമായ ജീവിതമാണ് ക്യാമ്പുകളിലേതെന്ന് ഇവിടുത്തെ അന്തേവാസികള്‍ തങ്ങളോട് പറഞ്ഞുവെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഹെന്‍ഷ്യാ പറഞ്ഞു. സുരക്ഷയും അവകാശങ്ങളും അനുവദിച്ചു നല്‍കുകയാണെങ്കില്‍ പലരും മ്യാന്മറിലേക്ക് മടങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.