Connect with us

International

ബ്രിട്ടീഷ് സര്‍ക്കാരിലെ ഇന്ത്യന്‍ വംശജക്ക് സ്ഥാനം നഷ്ടമായേക്കും

Published

|

Last Updated

ലണ്ടന്‍: ബ്രിട്ടിഷ് സര്‍ക്കാറിലെ ഇന്റര്‍നാഷണല്‍ ഡവലപ്‌മെന്റ് സെക്രട്ടറി ഇന്ത്യന്‍ വംശജ പ്രീതി പട്ടേലിന്റെ രാജിക്കു സമ്മര്‍ദ്ദമേറുന്നു.

പ്രധാനമന്ത്രിയുടെയോ വിദേശകാര്യ മന്ത്രാലയത്തിന്റെയോ അനുമതിയില്ലാതെ ഇസ്രായേല്‍ ഉദ്യോഗസ്ഥരുമായും രാഷ്ട്രീയക്കാരുമായും നയതന്ത്രബിസിനസ് ചര്‍ച്ചകള്‍ നടത്തിയതാണ് പ്രീതിയെ കുരുക്കിലാക്കിയത്ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ച മന്ത്രി രാജിവയ്ക്കണമെന്നു പ്രതിപക്ഷം ശക്തമായി ആവശ്യപ്പെടുന്നുണ്ട്. പ്രീതിയുടെ നടപടികള്‍ പ്രതിരോധിക്കാനാവാത്തവിധം മാധ്യമങ്ങളിലൂടെ പരസ്യമാവുകയും ചെയ്തതോടെയാണ് രാജി അനിവാര്യമായ സാഹചര്യമുണ്ടായത്.

ഒരാഴ്ചയ്ക്കകം പ്രീതി രാജി വയ്ക്കും എന്നുതന്നെയാണ് സൂചന