Connect with us

National

ദേശീയ ബാഡ്മിന്റന്‍; സിന്ധുവിനെ വീഴ്ത്തി സൈന നഹ്‌വാളിന് കിരീടം

Published

|

Last Updated

ന്യൂഡല്‍ഹി: ദേശീയ സീനിയര്‍ ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പില്‍ പി.വി.സിന്ധുവിനെ തോല്‍പ്പിച്ച് സൈന നെഹ്‌വാളിന് കിരീടം.21-17, 25-27 എന്ന സ്‌കോറിനാണ് സൈന ജയിച്ചത്.കടുത്തപോരാട്ടമാണ് ഇരുവരും തമ്മില്‍ നടന്നത്.

ആദ്യം തന്നെ 10-7ന് സൈന മുന്നിട്ടു നിന്നു. എന്നാല്‍ പിന്നീട് സൈനയുമായുള്ള പോയിന്റ് വ്യത്യാസം ഒന്നായി സിന്ധു കുറച്ചു. തുടര്‍ച്ചയായി നാല് പോയിന്റുകള്‍ നേടിയാണ് സൈന തിരിച്ചടിച്ചു. എന്നാല്‍ സിന്ധു സ്‌കോര്‍ 17-18 എന്ന നിലയിലെത്തിച്ചെങ്കിലും പിന്നീട് സിന്ധുവിന് തിരിച്ച് വരാന്‍ സാധിച്ചില്ല.