Connect with us

National

നോട്ട് നിരോധനം കൊണ്ട് നഷ്ടമായത് 15 ലക്ഷം പേരുടെ തൊഴില്‍

Published

|

Last Updated

ന്യൂഡല്‍ഹി: മുന്‍കരുതലുകളൊന്നുമില്ലാതെ രാജ്യത്ത് നടപ്പിലാക്കിയ നോട്ട് നിരോധനം കൊണ്ട് നഷ്ടമായത് 15 ലക്ഷം പേരുടെ തൊഴിലെന്ന് കണക്കുകള്‍ പുറത്ത്. കേന്ദ്ര ഏജന്‍സിയായ സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി(സിഎംഐഇ)യുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരമാണ് ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള നാലു മാസങ്ങളില്‍ 15 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമായെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. അസംഘടിത മേഖലയിലെ കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

സിഎംഐഇ കണക്കനുസരിച്ച് 405 ദശലക്ഷം പേര്‍ക്കാണ് 2017 ജനുവരിഏപ്രില്‍ മാസത്തില്‍ തൊഴില്‍ ലഭിച്ചത്. മുന്‍ വര്‍ഷ കാലയളവില്‍ ഇത് 406.5 ദശലക്ഷമായിരുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയായ പ്രധാന്‍മന്ത്രി കൗശല്‍ വികാസ് യോജന പദ്ധതി പ്രകാരം നൈപുണ്യ വികസന പരിശീലനം നേടിയ 30.6 ലക്ഷം പേരില്‍ വെറും 2.9 ലക്ഷം പേര്‍ക്കുമാത്രമാണ് തൊഴില്‍ ലഭിച്ചിട്ടുള്ളതെന്നും സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു.

 

Latest